
മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവൃത, വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്.ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.
സമൂഹമാധ്യമങ്ങളിൽ സജീവമായ സംവൃത ഇടയ്ക്ക് തന്റെയും ഫാമിലിയുടെയും ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. അടുത്തിടെയാണ് സംവൃതയും അഖിലും 12-ാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ, 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ പിന്നീട് മറ്റു ചിത്രങ്ങളിലൊന്നും സംവൃത വേഷമിട്ടില്ല.






