
കോട്ടയം: മറ്റക്കര ടോംസ് എന്‍ജിനീയറിംഗ് കോളജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സാങ്കേതിക സര്‍വകലാശാല. അടുത്ത വര്‍ഷം മുതല്‍ കോളജിന് അഫിലിയേഷന് നല്‍കില്ലെന്നും പ്രവേശനം നടത്താന്‍ അനുവദിക്കില്ലെന്നും ഇന്നു ചേര്‍ന്ന സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തു. അക്കാദമിക്, ഭരണതലത്തില്‍ കോളജിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്ന് കമ്മിറ്റി കണ്ടെത്തി.
കഴിഞ്ഞ ദിവസം സര്‍വകലാശാല അധികൃതര്‍ കോളജിലെത്തി തെളിവെടുത്തിരുന്നു. മാനേജ്മെന്റ് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം ശരിവയ്ക്കുന്ന വിധത്തിലാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
മതിയായ യോഗ്യതകളില്ലാതെയാണ് ടോംസ് കോളജിന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതെന്ന് സമിതി നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോളജിന് പ്രവര്‍ത്തിക്കാന്‍ 10 ഏക്കര്‍ സ്ഥലം വേണമെന്നിരിക്കേ മൂന്നു നില കെട്ടിടം സ്ഥിതിചെയ്യുന്നത് വെറും 90 സെന്റിലാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു.






