
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് മൗനി റോയ്. നാഗീന്‍ എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. നാഗകന്യക എന്ന പേരില്‍ സീരിയല്‍ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാല്‍ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് മൗനി.
അതുമാത്രമല്ല , മൗനിയുടെ കേരള ബന്ധം. കേരളത്തിന്റെ മരുമകള്‍ കൂടിയാണ് മൗനി. മൗനിയുടെ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ മലയാളിയാണ്. ദുബായില്‍ ബാങ്കറായി ജോലി ചെയ്യുകയാണ് സൂരജ്.
ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുളള ഏതാനും മനോഹരമായ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മൗനി. ‘ഞങ്ങള്‍ക്ക് വ്യത്യസ്ത രാജ്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ മിസ് ചെയ്യുന്നു. ഞങ്ങളുടെ ഈ ഫോട്ടോകള്‍ എനിക്ക് ശരിക്കും ഇഷ്ടമാണ് ’എന്നാണ് ചിത്രങ്ങള്‍ക്ക് മൗനി നല്കിയ ക്യാപ്ഷന്‍.
ഏക്താ കപൂറിന്റെ 'ക്യൂംകി സാസ് ഭി കഭി ബഹു തി' എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാന്, ദേവോം കാ ദേവ് മഹാദേവ്, ജുനൂന് തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാല്‍ നാഗീന്‍ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.
അക്ഷയ് കുമാര്‍ നായകനായ 'ഗോള്‍ഡ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കില്‍ 'ഗലി ഗലി' എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു.
റോമിയോ അക്ബര്‍ വാള്‍ട്ടര്‍, മെയ്ഡ് ഇന്‍ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങള്‍. റണ്‍ബീര്‍ കപൂര്‍ - ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ബ്രഹ്മാസ്ത്ര'യുടെ ഒന്നാം ഭാഗത്തിലും മൗനി വേഷമിട്ടിരുന്നു.






