
പെരുവ: ഡോക്ടറുടെയും ആംബുലന്‍സ് ഡ്രൈവറുടെയും നിസംഗത പാമ്പുകടിയേറ്റ ആറു വയസുകാരന് രക്ഷപ്പെട്ടത് തലനാരിലേക്ക്. കഴിഞ്ഞദിവസം പിറവം താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണു മൂര്‍ഖന്‍ പാമ്പ് കടിയേറ്റ് എത്തിയ കുട്ടിയെ ചികിത്സിച്ചത്. തേളോ പഴുതാരയോ കടിച്ചതാകാം മറ്റെവിടെയെങ്കിലും വേണമെങ്കില്‍ കൊണ്ടുപോയ്ക്കോ എന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടയില്‍ മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ വിളിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞു മോനിപ്പള്ളിയില്‍ വച്ച് മറ്റൊരു ആംബുലന്‍സില്‍ കയറ്റി വിട്ടതും രോഗിയെ ഗുരുത അവസ്ഥയിലാക്കി.
വെള്ളിയാഴ്ച വൈകിട്ട് എട്ടോടെയാണ് സംഭവം. മുളക്കുളം ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ മുളക്കുളം സ്വദേശി അജിയുടെ മകന് അഭിനവിനാണ് പാമ്പ് കടിയേറ്റത് വെള്ളിയാഴ്ച വൈകുന്നേരം 6 30 ന് വെള്ളൂരിലുള്ള അമ്മ വീട്ടില്‍ അമ്മയോടൊപ്പം ഉത്സവം കൂടാന്‍ എത്തിയ അഭിനവിന്റെ കാലില്‍ എന്തോ കടിക്കുകയായിരുന്നു. ശക്തമായ വേദനയും നീരും ഉണ്ടായപ്പോള്‍ അജിയെ വിളിച്ചുവരുത്തി പിറവത്ത് ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്താണ് കാര്യം കടിച്ചതെന്ന് പറയാന്‍ കഴിയാത്ത ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പാമ്പ് കടിച്ചെന്നോ കടിച്ചില്ല എന്നോ ഞാന്‍ പറയുന്നില്ല എന്നാണ് പിതാവിനോട് ഡോക്ടര്‍ പറഞ്ഞത്.
തുടര്‍ന്ന് നിങ്ങള്‍ എത്തിയത് കാറില്‍ ആണോ എങ്കില്‍ അതില്‍ കൊണ്ടുപോവുക അല്ലെങ്കില്‍ ആംബുലന്‍സ് വിളിച്ചു തരാമെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. രോഗി സീരിയസ് അല്ലാത്തതിനാല്‍ ആംബുലന്‍സ് െ്രെഡവര്‍ അപ്പോള്‍ തന്നെ അജിയോട് ഞങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്നും മറ്റൊരു ആംബുലന്‍സ് വിളിക്കാമെന്നും അറിയിച്ചു ഇതേത്തുടര്‍ന്നാണ് കൂത്താട്ടുകുളത്തു നിന്നും മറ്റൊരു ആംബുലന്‍സ് മോനപ്പള്ളിയില് വിളിച്ചുവരുത്തി അതില്‍ കയറ്റി കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിടുകയായിരുന്നു. എന്നാല്‍ പട്ടിത്താനത്ത് എത്തിയപ്പോള്‍ കുട്ടിയുടെ ബോധം പോവുകയും കണ്ണ് മേലോട്ട് മറിയുകയും ചെയ്തു.
മെഡിക്കല്‍ കോളേജില്‍ എത്തിയ ഉടനെ അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് പറഞ്ഞത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്നും കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ കഴിയില്ലായിരുന്നു എന്ന്. വെന്റിലേറ്ററില്‍ ആയിരുന്നു കുട്ടിയെ ശനിയാഴ്ചയാണ് അവിടെനിന്നും ഐ.സി.യു.വിലേക്ക് മാറ്റിയത്. ഇപ്പോഴും കുട്ടി ഐ.സി.യു.വില്‍ തുടരുകയാണ്.
നാലഞ്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രോഗിയുടെ ഗുരുതരാവസ്ഥ ഡോക്ടര്‍ മനസിലാക്കാതിരുന്നതും, ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന് പറഞ്ഞ് ആംബുലന്‍സ് െ്രെഡവര്‍ ആംബുലന്‍സ് മാറ്റി കയറ്റിയതും ഗുരുതര വീഴ്ചയാണ് കുട്ടിയുടെ പിതാവ് അജി പറഞ്ഞു.






