
പ്രണയിച്ച് വിവാഹിതരായവരാണ് മൃദുല വിജയ് യും യുവ കൃഷ്ണയും. പക്ഷേ ബന്ധത്തില്‍ വീട്ടുകാര്‍ക്ക് പൂര്‍ണ സമ്മതം ഉണ്ടായിരുന്നു. അവരുടെ അനുഗ്രഹത്തോടെയും ആശിര്വാദത്തേകടെയുമാണ് ഇവരുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞിട്ട് നാല് വര്ഷമാവാന് പോകുന്നു. ഇവര്‍ക്ക് ധ്വനി കൃഷ്ണ എന്നൊരു മകളും ഉണ്ട്. എന്നാല്‍ ഇപ്പോഴും മൃദുലയും യുവയും തങ്ങളുടെ പ്രണയ ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ഒരുമിച്ചുളള ഓരോ നിമിഷവും മനോഹരമായ ഓര്‍മകളാക്കി തീര്‍ക്കാനുളള ശ്രമത്തിലാണ് മൃദുലയും യുവയും. ആ സന്തോഷ നിമിഷങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഞങ്ങളുടെ പ്രണയം എന്നും തിളങ്ങും എന്നാണ് ഒരു ചിത്രത്തിന് മൃദുല നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കുഞ്ഞിനൊപ്പമുളള മനോഹരമായ ചിത്രവും മൃദുലയും യുവയും പങ്കുവെച്ചിട്ടുണ്ട്. മൃദുലയുടെ സഹോദരി പാര്‍വതിയായിരുന്നു ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.






