തന്റെ കരിയറിലെ മൂന്നു സൂപ്പര്‍ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഉണ്ണി മുകുന്ദന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഓര്‍മക്കുറിപ്പ് എന്ന തലക്കെട്ടോടെയായിരുന്നു മാര്‍ക്കോ, വിക്രമാദിത്യന്, മാളികപ്പുറം എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സിനിമാ താരങ്ങളും ഉണ്ണി മുകുന്ദന്റെ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തി. മാര്‍ക്കോ നെഗറ്റീവ് ഇന്‍ഫ്ളുവന്‍സ് , അയ്യപ്പന് പൊളിറ്റിക്കല്‍ ഇന്‍ഫ്ളുവന്‍സ്, വിക്രമന് മാത്രമാണ് കഥാപാത്രം എന്നാണ് നടി സാധിക വേണുഗോപാല്‍ കമന്റ് ചെയ്തത്. സാധികയുടെ കമന്റിന് ഉണ്ണി മുകുന്ദന്റെ ആരാധകര്‍ മറുപടിയുമായെത്തി.
‘അയ്യപ്പന് എങ്ങനെയാണ് രാഷ്ട്രീയമാകുന്നത്, അയ്യപ്പന് ഒരു ദൈവീക പരിവേഷമാണ്. അയ്യപ്പനെ രാഷ്ട്രീയവല്ക്കരിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല. അപ്പോള്‍ നിങ്ങള്‍ പറയുന്നത് അയ്യപ്പനെ ആരാധിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണ് എന്നാണോ?’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

കമന്റിന് മറുപടിയുമായി സാധികയും എത്തി. ‘ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? അങ്ങനെ പറഞ്ഞവരോട് ചോദിക്കൂ, ഞാന്‍ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരുന്ന ഒരു നടനെ അയാളുടെ സിനിമയെ പോയിന്റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെന്‍ഷന്‍ ചെയ്തു അത്രയുളളൂ. അല്ലാതെ ആ ഇന്‍ഫ്ളുവന്‍സ് ഒന്നും എന്റെ അഭിപ്രായം അല്ല ’സാധിക കുറിച്ചു.
ഉണ്ണി മുകുന്ദന് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. മാര്‍ക്കോ സിനിമയുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദും നടനെ പിന്തുണച്ചാണ് കമന്റ് ചെയ്തത്. ഉണ്ണി ഇനിയും പോലീസ് വേഷങ്ങള്‍ ചെയ്യണം എന്നും, മല്ലു സിങ് വളരെ നല്ല കഥാപാത്രമായിരുന്നു എന്നും , ഉണ്ണി ഓരോ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോഴും ഓരോ മാസ്റ്റര്‍പീസ് പിറക്കുന്നു എന്ന തരത്തിലാണ് കമന്റുകള്‍.

Comments