ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ ശമ്പളം കൂട്ടുമെന്നും കേരളത്തിന്റെ വിഹിതത്തില്‍ എല്ലാം കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഒരു കുടിശ്ശികയും വരുത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ. രാജ്യസഭയില്‍ സന്തോഷ്കുമാര്‍ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിലായിരുന്നു മറുപടി നല്‍കിയത്. അതേസമയം അനുവദിച്ച ഫണ്ട് വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും നദ്ദ പറഞ്ഞു.
ആശാമാരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കാനും മന്ത്രി മടിച്ചില്ല. ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം സെക്രട്ടേറിയേറ്റിന് മുന്നില്‍ ഒരു മാസം പിന്നിട്ടിരിക്കെ സംസ്ഥാനസര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും സമരക്കാരെ വിളിച്ചിട്ടില്ല. ശമ്പളവര്‍ദ്ധനവടക്കം ഉള്ള കാര്യത്തില്‍ കേന്ദ്ര - കേരള സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന സമീപനമായിരുന്നു എടുത്തിരുന്നത്. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് സമരം ആരംഭിച്ചത്. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചിരിക്കുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ സമരം ശക്തമാക്കുകയാണ് ആശമാര്‍.
അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കാനാണ് തീരുമാനം. 232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണം, മൂന്ന് മാസത്തെ കുടിശ്ശിക അനുവദിക്കണം, വിരമിക്കുമ്പോള്‍ വെറും കയ്യോടെ പറഞ്ഞ് വിടരുതെന്നുമുള്ള മറ്റ് ആവശ്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. സമരത്തിന് പിന്നില്‍ അരാഷ്ട്രീയ സംഘടനകളാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

Comments