
ജനപ്രിയനായകന് ദിലീപിന്റെ ചിത്രങ്ങള്ക്കായി എന്നും കാത്തിരിക്കുന്ന കുറെയധികം പ്രേക്ഷകരുണ്ട്. കരിയറില് ഉയര്ച്ച താഴ്ചകള് വരുമ്പോഴും സ്വകാര്യ ജീവിതത്തില് പ്രതിസന്ധികള് വന്നപ്പോഴും ദിലീപിന് എന്നും കരുത്തായി നിന്നത് മകള് മീനാക്ഷിയാണ്. മീനാക്ഷിക്ക് എന്നും അച്ഛന് തന്നെയാണ് ജീവിതത്തിലെ ഹീറോയെന്ന് ദിലീപിന്റെ മുന് ഭാര്യയും മീനാക്ഷിയുടെ അമ്മയുമായ മഞ്ജു വാര്യരും പറഞ്ഞിട്ടുണ്ട്.
അച്ഛന്റെ പാത പിന്തുടരുന്നതിന് പകരം മെഡിക്കല് പ്രൊഫഷന് തെരഞ്ഞെടുത്ത മീനാക്ഷി താന് ഡോക്ടറായ സന്തോഷം അടുത്തിടെ പങ്കിട്ടിരുന്നു. അതിനു ശേഷം കാവ്യ മാധവന്റെ ലക്ഷ്യയുടെ മോഡലായും മറ്റ് ഫോട്ടോഷൂട്ടുകളിലൂടെയും മീനാക്ഷി സോഷ്യല് മീഡിയയില് പോസ്റ്റ് പങ്കിടാറുണ്ട്. ഒരു കാലത്ത് മാധ്യമങ്ങളില് നിന്ന് അകന്നു നിന്നിരുന്ന താരപുത്രി സോഷ്യല് മീഡിയയിലൂടെ ഇടുന്ന ചിത്രങ്ങള് വൈറലാകാറുണ്ട്.
അച്ഛന്റെ വിജയങ്ങള് എന്നും ആഘോഷിക്കുന്ന മകളാണ് മീനാക്ഷി. എന്നാല് അച്ഛന്റെ സിനിമാ പ്രമോഷനുകള് ഒന്നും തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ നടത്താറില്ല.
എന്നാല് ഇപ്പോഴിതാ അച്ഛന്റെ പുതിയ ചിത്രമായ ‘പ്രിന്സ് ആന്ഡ് ഫാമിലി’യുടെ ആദ്യ പാട്ടിന്റെ യൂട്യൂബ് ലിങ്ക് ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിടുകയാണ് മീനാക്ഷി. താരപുത്രിയുടെ എല്ലാ പോസ്റ്റുകളും ഏറ്റെടുക്കാറുള്ള ആരാധകര് പുതിയ പോസ്റ്റും തരംഗമാക്കി മാറ്റുകയാണ്. മകള് പങ്കിട്ട അച്ഛന്റെ പാട്ട് എന്ന തരത്തിലാണ് പല ആരാധകരും മീനാക്ഷിയുടെ പോസ്റ്റ് ഏറ്റെടുക്കുന്നത്. അച്ഛന്റെ ഓരോ സന്തോഷവും ആഘോഷമാക്കുന്ന മകളാണ് മീനാക്ഷിയെന്ന് കമന്റുകളിലൂടെ പലരും കുറിക്കുന്നുണ്ട്.
കാലങ്ങള്ക്ക് ശേഷം വീണ്ടും ദിലീപ് തന്റെ പഴയ ജോണര് സിനിമളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് എന്ന് ഈ പാട്ടിലൂടെ തോന്നും. രണ്ടു ലക്ഷത്തിലധികം വ്യൂസാണ് ദിലീപിന്റെ പാട്ട് പങ്കിട്ട് മണിക്കൂറുകള്ക്കുള്ളില് കിട്ടിയത്. ‘എല്ലാംകൊണ്ടും അതിമനോഹരം....ഇത് സൂപ്പർഹിറ്റ് ആകും എന്നതിന് ഒരു തർക്കവും ഇല്ല...അഭിനന്ദനങ്ങൾ...ചിരിച്ച് കൊണ്ട് സിനിമ കണ്ട് ഇറങ്ങണം എങ്കിൽ ദിലീപ് സിനിമകൾ തിരിച്ചു വരണം...’ എന്നതടക്കമാണ് വീഡിയോയ്ക്കുള്ള കമന്റുകള്.







Comments