
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ ഡോ. റോബിന് രാധാകൃഷ്ണന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അങ്ങനെ ഷോ അവസാനിച്ചതിന് ശേഷം താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടി ആരതി പൊടിയുമായി പ്രണയത്തിലായതോടെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആരതിയും റോബിനും വിവാഹിതരായി. ശേഷം ഹണിമൂണ്‍ ആഘോഷങ്ങളിലേക്ക് കടക്കുകയും ചെയ്തു.
ആരതി കാണണമെന്നും പോവണമെന്നും ആഗ്രഹിച്ച സ്ഥലത്തേക്കായിരുന്നു ആദ്യം ഇരുവരും പോയത്. അടുത്തത് ബാലിയിലേക്ക് ആണെന്നും സൂചിപ്പിച്ചു. മാര്‍ച്ച് പതിനേഴിന് ബാലിയിലേക്കുള്ള ഹണിമൂണ്‍ യാത്ര പോകുമെന്ന് തീരുമാനിച്ചെങ്കിലും ഉടനെ അത് നടക്കില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. മാത്രമല്ല ആരാധകരെ ഞെട്ടിക്കുന്നൊരു ഫോട്ടോയും റോബിന് പുറത്ത് വിട്ടിരിക്കുകയാണ്.
ആശുപത്രിയില്‍ ഓക്സിജന്‍ മാസ്കും വെച്ച് കിടക്കുന്ന തന്റെ ഫോട്ടോയാണ് റോബിന് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 'എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാല്‍ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ റോബിന് സൂചിപ്പിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങളൊന്നും വ്യക്തമാക്കാതെ വന്നതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി.







