
നെടുമങ്ങാട്: ഗവ : ഗേള്‍സ് ഹൈസ്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരത്തിന്റെയും 80-ാം വാര്‍ഷികാഘോഷങ്ങളുടെയും ഉദ്ഘാടനം മന്ത്രി ജി .ആര്.അനില്‍ നിര്‍വ്വഹിച്ചു. 80-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 80 പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്. നഗരസഭ ചെയര്പേഴ്സന് സി.എസ്. ശ്രീജഅധ്യക്ഷതവഹിച്ചു.വൈസ്ചെയര്മാന്എസ്.രവീന്ദ്രന്, പി.വസന്തകുമാരി,പി.ഹരികേശന്‍നായര്‍,ബി.സതീശന്, എസ്.സിന്ധു, എസ്.അജിത, ആദിത്യാ വിജയകുമാര്‍,വിനോദിനി,കെ.പി.പ്രമോഷ്,പാട്ടത്തില്‍ ഷെരിഫ്,റ്റി.അര്ജ്ജുനന് , കെ. സി. സാനു മോഹന്‍, സ്കൂള്‍പ്രിന്‍സിപ്പല്‍ നിതാ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

