
കല്ലമ്പലം: നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഭാരത് വിഭൂഷന് അവാര്‍ഡിലൂടെ ശ്രദ്ധേയമായി ഒന്നരവയസുകാരി. ആഴാംകോണം ലക്ഷ്മിയില്‍ മോഹിന്ദിന്റെയും വിനോദിനിയുടെയും മകള്‍ തൃതീയയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. മൃഗങ്ങള്‍, വസ്ത്രങ്ങള്‍, ശരീരഭാഗങ്ങള്‍, ഗതാഗതം തുടങ്ങി വിവിധ വിഷയങ്ങളില്‍ 240 ഓളം വസ്തുക്കള്‍ തിരിച്ചറിയാനുള്ള കഴിവിലൂടെ നേരത്തെതന്നെ ഇന്ത്യ ബുക്ക് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. പിന്നീട് എക്സ്ട്രാ ഓര്‍ഡിനറി ഗ്രാസ്പിംഗ് പവര്‍ ജീനിയസ് കിഡ് വിഭാഗത്തില്‍ കലാം വേള്‍ഡ് റെക്കോര്‍ഡും, യംഗ് അച്ചീവര്‍ വിഭാഗത്തില്‍ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നല്കുന്ന ഭാരത് വിഭൂഷണ്‍ അവാര്‍ഡും കരസ്ഥമാക്കുകയായിരുന്നു.

