തെന്നിന്ത്യന്‍ നടി ഹന്‍സിക മലയാളത്തിലേക്ക്. മോഹന്‍ലാലിന്റെ നായികയായാണ് ഹന്‍സികയുടെ മലയാള അരങ്ങേറ്റം. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
മോഹന്‍ലാലിന് പുറമെ വിശാല്‍, ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്് വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തെ ചുറ്റിപ്പറ്റി മുന്നേറുന്ന സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. മോഹന്‍ലാലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം തുടങ്ങും.






