അന്തരിച്ച നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിനിടെ ആരാധകരോട് കയര്‍ത്ത് നടി ജയ ബച്ചന്. ഞായറാഴ്ച നടന്ന പ്രാര്ത്ഥനായോഗത്തിനിടെയാണ് ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് ജയ ബച്ചന് ദേഷ്യപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഒരു കൂട്ടം സ്ത്രീകളുമായി സംസാരിച്ചിരിക്കുകയായിരുന്നു രാജ്യസഭാംഗം കൂടിയായ ജയ ബച്ചന്. ഇതിനിടെ സ്ത്രീകളിലൊരാള്‍ ജയ ബച്ചന്റെ തോളില്‍ തട്ടി. തിരിഞ്ഞുനോക്കിയ ജയ കണ്ടത് തട്ടിവിളിച്ച സ്ത്രീക്കൊപ്പമുളള തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന പ്രായമായ ഒരു പുരുഷനെയായിരുന്നു. ഹസ്തദാനത്തിന് ശ്രമിച്ച സ്ത്രീയുടെ കൈ തട്ടിമാറ്റിയ ജയ ബച്ചന് ഇത്തരമൊരു ചടങ്ങില്‍ വെച്ച് ഫോട്ടോ എടുത്തതിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെ ശകാരിച്ചു.
നടിയുടെ പെരുമാറ്റത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി. ചിലര്‍ നടിയുടെ കാര്‍ക്കശ്യത്തെ വിമര്‍ശിച്ചപ്പോള്‍ മറ്റുചിലര്‍ ഇത്തരമൊരു അവസരത്തില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ രംഗത്തെത്തി. മരണാനന്തര ചടങ്ങുകള്‍ ചിത്രമെടുക്കാനുളള സ്ഥലമല്ലെന്നായിരുന്നു ഒരു കമന്റ്. അതേസമയം ജയാ ബച്ചന് അല്പം വിനയത്തോടെ അത് പറയാമായിരുന്നുവെന്നും കമന്റില്‍ പറയുന്നവരുണ്ട്.

Comments