
കാലിഫോര്‍ണിയ: ഡിജിറ്റല്‍ ഇന്ത്യ എന്നതാണ് നമ്മുടെ സ്വപ്നം എന്ന് പ്രധാനമന്ത്രി പലവട്ടം ആവര്‍ത്തിക്കുന്നു. എങ്കിലും നമ്മുടെ നാട്ടിലെ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് സ്പീഡ് എന്നത് 4ജിയാണ്. ഇപ്പോഴിതാ 5ജിയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ ഡേറ്റ കൈമാറ്റം നടത്തുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യ വരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ ഈ സാങ്കേതിക വിദ്യ യാഥാര്ത്യമായേക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
ആണവാക്രമണത്തിന് ഇരയായ ജപ്പാനിലെ ഹിരോഷിമ സര്‍വകലാശായിലെ ശാസ്ത്രജ്ഞരാണ് ഇതിന് പിന്നില്‍. ഇതിനായി സെക്കന്‍ഡില്‍ 105 ജിഗാബൈറ്റ്സ് വേഗം നല്കുന്ന ഒരു ട്രാന്മീറ്റര് സര്‍ക്യൂട്ട് ഗവേഷകര്‍ വികസിപ്പിച്ച് കഴിഞ്ഞു. യുഎസിലെ ഇന്റര്‍നാഷണല്‍ സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട്സ് കോണ്‍ഫറന്‍സ് 2017ലാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
ഈ സാങ്കേതിക വിദ്യയിലൂടെ ഒരു ഡിവിഡിയിലുള്ള മുഴുവന്‍ ഡാറ്റയും കൈമാറുന്നത് ആവശ്യമാകുന്ന സമയം എന്നത് സെക്കന്‍ഡിന്റെ ഒരംശം മാത്രമാണ്. അതായത് ഒരു സെക്കന്‍ഡില്‍ കൈമാറാവുന്ന അഞ്ചോളം ജിബി ഡാറ്റാ. ഭാവിയില്‍ മാറ്റിമറയ്ക്കുവാന് ശേഷിയുള്ള വയര്‍ലെസ് സൈങ്കേതിക വിദ്യ ഇതാകുമെന്നാണ് കരുതുന്നത്.
ഉപഗ്രഹങ്ങളിലേയ്ക്കടക്കം അതിവേഗ ഡേറ്റ കൈമാറ്റം ഇതിലൂടെ സാധിക്കും. മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളില്‍ അതിവേഗ ഡൗണ്‍ലോഡിങ്ങ് സാധിക്കുമെന്ന് നിര്‍മ്മാതാക്കളുടെ അവകാശവാദം.






