
നടി ദീപിക കക്കറുടെ ഓപ്പറേഷന് വിവരങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം. 14 മംണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ഷൊയ്ബ് വ്യക്തമാക്കി. രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്കാണ് ദീപിക വിധേയായത്.
‘ഇന്നലെ രാത്രി വിവരമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കണം. അതൊരു നീണ്ട ശസ്ത്രക്രിയയായിരുന്നു. അവള് 14 മണിക്കൂര്‍ ഓപ്പറേഷന് തിയേറ്ററിലായിരുന്നു. എന്നാല്‍ അല്‍ഹംദുലില്ലാഹ് എല്ലാം ഭംഗിയായി നടന്നു. ദീപിക നിലവില്‍ ഐസിയുവിലാണ്. അവള്‍ക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷെ മെച്ചപ്പെട്ടു വരികയാണ്. കുഴപ്പമില്ലാതെ പോകുന്നു’ എന്നാണ് ഷൊയ്ബ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.






