
2013ല്‍ തീയറ്ററുകളില്‍ തരംഗമായി മാറിയ ഹണിബീയുടെ രണ്ടാം ഭാഗവുമായി ജീന്‍പോള്‍ ലാലും ടീമും വീണ്ടുമെത്തി. ഹണിബീ സെലിബ്രേഷന്‍സ് എന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക പേര്. രണ്ടാം വരവിലും ആഘോഷങ്ങള്‍ ഒട്ടു കുറയില്ലെന്ന് പുറത്തു വിട്ട പ്രമോഷന് ഗാനത്തില്‍ വ്യക്തമാണ്. നുമ്മടെ കൊച്ചി എന്ന് തുടങ്ങുന്ന ഗാനം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് കൊച്ചിയുടെ ഗാംഭീര്യം തന്നെ.
ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളായ ലാല്‍, ആസിഫ് അലി, ബാബു രാജ്, ബാലു, ശ്രീനാഥ് ഭാസി, ഭാവന എന്നിവര്‍ക്ക് പുറമേ ആര്യ, ഗണപതി എന്നിവരും രണ്ടാം ഭാഗത്തില്‍ സെലിബ്രേഷന് ടീമിനൊപ്പമുണ്ട്.
കൊച്ചിയുടെ പശ്ചാത്തലത്തില്‍ നിറഞ്ഞു നിന്ന ആദ്യ ഭാഗത്തില്‍ സൗഹൃദവും, ആഘോഷവും ആവോളം ഉണ്ടായിരുന്നു. അത് ഒട്ടും ചോര്‍ന്ന് പോകാതെയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ജീന്‍പോള്‍ പറഞ്ഞു. അടുത്ത മാസങ്ങളില്‍ തന്നെ ചിത്രം തീയറ്ററുകളിലെത്തും.






