
ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച അഭിപ്രായം നേടി തീയറ്ററുകളെ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജ് നായകനായെത്തിയ എസ്ര. സിനിമ സമരം മൂലം സിനിമകള്‍ വൈകിയപ്പോള്‍ ആരാധകര്‍ ഏറെ കാത്തിരുന്നതും എസ്രയ്ക്കു വേണ്ടി. ഷൂട്ടിങ് സമയത്ത് തന്നെ എസ്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൂട്ടിങ് സമയത്ത് സെറ്റിലുണ്ടായ അസാധാരണ സംഭവങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. സെറ്റിലുണ്ടായ അസാധാരണ അനുഭവങ്ങള്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിരിച്ചു തള്ളിയെങ്കിലും നായിക പ്രിയ ആനന്ദ് ഭയപ്പെട്ടിരുന്നു.

എനിക്ക് ഒരാഴ്ചത്തെ ഷൂട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ ദിവസവും അസാധാരണമായ അനുഭവങ്ങളുണ്ടായി. ശരിക്കും പേടിച്ചു. ഇങ്ങനത്തെ കാര്യങ്ങളില്‍ യാതൊരു വിശ്വാസവുമില്ലായിരുന്നു പക്ഷേ ഇതോടെ അതു മാറി. അങ്ങനെയാണ് ചോറ്റാനിക്കരയില്‍ പോയതെന്ന് പ്രിയ പറഞ്ഞു. ബോളിവുഡിലും കോളിവുഡിലും തിളങ്ങി നില്ക്കുന്ന പ്രിയയുടെ ആദ്യ മലയാള ചിത്രമാണ് എസ്ര.







Comments