ബീജിങ്: വിദേശ ഇന്ത്യക്കാര്‍ ടിബറ്റന്‍ നേതാവ് ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ്.
കാലിഫോര്‍ണിയ സാന്‍ഡിയാഗോ യൂണിവേഴ്സിറ്റി ചാന്‍സലറും ഇന്തോ-അമേരിക്കനുമായ പ്രദീപ് ഖോസ്ല ദലെലാമയെ യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണിച്ച നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് ബിരുദ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ഡിബറ്റന്‍ നേതാവിനെ ക്ഷണിച്ചത്.
യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ ദലൈലാമയുമായി ഖോസ്ല ധര്‍മ്മശാലയില്‍ സന്ദര്‍ശിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതും ചൈനയെ ചൊടിപ്പിച്ചു. ചില ഇന്ത്യന്‍ വംശജര്‍ ചൈന- ഇന്ത്യ, ചൈന-യു.എസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇത് കാണിക്കുന്നുവെന്നും പത്രം വ്യക്തമാക്കുന്നു.
'ആട്ടിന്‍ തോലിട്ട ചെന്നായ' എന്ന് ചൈനീസ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ദലൈലാമയെ ഇന്ത്യ സംരക്ഷിക്കുന്നതില്‍ ചൈനയ്ക്കുള്ള രോക്ഷം പല തവണ പ്രകടിപ്പിച്ചതാണ്. ദലൈലാമയുടെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍
അടിച്ചേല്‍പ്പിക്കുന്ന ഇന്തോ- അമേരിക്കന്‍ ചാന്‍സലറുടെ നടപടി അത്യന്തം ഖേദകരമാണ്. ചൈനീസ് പ്രദേശത്തേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം ചൈയ നോക്കിയിരിക്കില്ലെന്നും പത്രം ആരോപിക്കുന്നു.






