റായ്പൂര്‍ : ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ മേഖലയിലെ ബസഗുഡ, ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ അതിർത്തി വനങ്ങളിലായിരുന്നു സംഭവം.
കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ സൗത്ത് സബ് സോണൽ ബ്യൂറോയിൽ ഉൾപ്പെട്ടവരാണെന്ന് ബിജാപൂർ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് അറിയിച്ചു. ഇവരിൽ മൂന്ന് പേർ ഏരിയ കമ്മിറ്റി മെമ്പർ തലത്തിലുള്ളവരും ഒരു പാർട്ടി അംഗ കമാൻഡറും ഉൾപ്പെടുന്നു. നാലുപേർക്കും ചേർത്ത് 17 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു.
റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. ഇന്നലെ വൈകുന്നേരം മുതൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ കണ്ടെടുത്തു.
അതേസമയം കഴിഞ്ഞ 18 മാസത്തിനിടെ ബസ്തർ റേഞ്ചിലെ വിവിധ ഏറ്റുമുട്ടലുകളിൽ 425 മാവോയിസ്റ്റ് കേഡർമാർ കൊല്ലപ്പെട്ടു. ബസ്തർ മേഖലയിലെ ഏഴ് മാവോയിസ്റ്റ് ബാധിത ജില്ലകളിൽ ഒന്നായ ബീജാപൂർ, തെക്കൻ ഛത്തീസ്ഗഢിലെ ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്നു.

Comments