
മലയാളത്തിലെ എക്കാലത്തേയും മികച്ച സാങ്കേതിക വിദ്യയുമായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വീരം. സുഹൃത്തുകൂടിയായ കുനാല്‍ കപൂറിന്റെ വേഷപ്പകര്‍ച്ചയില്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ബോളീവൂഡിന്റെ യവനദേവന് എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്.
ഡിയര്‍ സിന്ദഗിയിലെ റൊമിന്റിക് ഹീറോയുമായില് നിന്ന് വീരത്തിലെ യോദ്ധാവിലേക്കുള്ള കുനാല്‍ കപൂറിന്റെ മാറ്റം ഏറെ വിശ്വസനീയമാണെന്ന് ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു. വീരത്തെ ഇനിയും കാത്തിരിക്കുവാനുള്ള ക്ഷമ തനിക്കില്ലെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന്റെ കഥ ഷേക്സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ജയരാജ് ചെയ്തിരിക്കുന്നത്.






