ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പി അനുകൂല തരംഗം ആഞ്ഞടിക്കുന്നുവെന്ന് ബിഎസ്പി അധ്യക്ഷയും മുന്‍മുഖ്യമന്ത്രിയുമായ മായാവതി. നിയമസഭയിലേക്ക് ഇന്ന് വോട്ടിംഗ് നടക്കുകയാണ്. എന്നിരിക്കെ ബിഎസ്പി ക്ക് മാത്രമേ സംസ്ഥാനത്ത് മികച്ച സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ എന്നും മായാവതി തുറന്നടിച്ചു.
കോണ്‍ഗ്രസിനെയും എസ്പിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച മായാവതി ഈ ത്രയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബിജെപി രണ്ടര വര്‍ഷമായിട്ട് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
ഇതുവരെ യു.പിയില്‍ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തില്‍ തനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മായാവതി വ്യക്തമാക്കി. ഏഴു ജില്ലകളിലായി 73 മണ്ഡലങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.






