
79 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രിയതാരങ്ങള്‍. തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു താരങ്ങള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നത്.
സ്വാതന്ത്ര്യദിനാശംസകള്‍ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പതാകയ്ക്ക് മുന്നില്‍ സല്യൂട്ട് ചെയ്ത് നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടയിരുന്നു മോഹന്‍ലാല്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്.
മനോഹരമായൊരു കുറിപ്പ്എക്സില് പങ്കുവെച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ ആശംസ. സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം, നവീകരിക്കാനുള്ള സ്വാതന്ത്ര്യം, ഉന്നമനം. കലപ്പയില്‍ നിന്ന് കണികയിലേക്ക്, ഉപ്പ് യാത്രയില്‍ നിന്ന് ബഹിരാകാശ യുഗത്തിലേക്ക്, ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുന്ന സ്വാതന്ത്ര്യങ്ങളെ നമുക്ക് വിശാലമാക്കാം, നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ധൈര്യം ഇപ്പോള്‍ നമ്മെ പുരോഗതിയിലേക്ക് നയിക്കട്ടെ, ഓരോ ഗ്രാമത്തിലും, ഓരോ നഗരത്തിലും, ഓരോ മനസ്സിലും. സ്വാതന്ത്ര്യദിനാശംസകള്‍. ജയ് ഹിന്ദ് എന്നായിരുന്നു കമല്‍ ഹാസന് കുറിച്ചത്.
പ്രിയങ്ക ചോപ്ര, , സോനു സൂദ്, അഭിഷേക് ബച്ചന് , അനുപം ഖേര്‍ , അക്ഷയ് കുമാര്‍ എന്നിവരും ആശംസകളറിയിച്ചു.







Comments