പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്ര ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ സസ്പെന്‍സും കഥയും വെളിപ്പെടുത്തുന്ന ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പൃഥ്വിരാജ് രംഗത്ത്.
ചിത്രത്തിന്റെ സസ്പെന്‍സ് പൊളിക്കുന്നതിന്റെ ഉദ്ദേശമെന്നാണെന്ന് വ്യക്തമല്ലെന്ന് പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചിത്രം ഇനിയും കാണാത്തര്ക്ക് സിനിമ ആസ്വദിക്കുന്നതിന് അത് തടസമാണ്. ഇത്തരം ച്രാരണങ്ങള് അവസാനിപ്പിക്കണമെന്നും പൃഥ്വി അഭ്യര്‍ത്ഥിച്ചു. മലയാളത്തില്‍ ഏറെ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന്റെ ഭാഗാമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ജെയ് കെ. സംവിധാനം ചെയ്ത ചിത്രമാണ് എസ്ര. ഇന്നലെ തീയറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ ടോവിനോ തോമസ്, പ്രിയ ആനന്ദ്, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.






