More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘ചന്ദ്രലേഖയിലെ ആ സീനില്‍ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല, ഞാന്‍ മാത്രമേയുള്ളൂ; അതു കാണുന്നത് വലിയ സങ്കടമാണ്...’’ മോഹന്‍ലാല്‍

Authored by Web Desk | Last updated: 23 Aug 2025, 2:03 PM | 4 min read

Print

മോഹന്‍ലാലിന്റെ സിനിമകള്‍ എന്നും ആരാധകര്‍ക്ക് റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളാണ്. ഇപ്പോഴിതാ താന്‍ തന്റെ പഴയ സിനിമകള്‍ കാണാറില്ലെന്നും അവയില്‍ അഭിനയിച്ച പല താരങ്ങളുമിന്ന് കൂടെയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം വരുമെന്നും പറയുകയാണ് മോഹന്‍ലാല്‍.

Mohanlal remembers old artists who are not with us (Image Source: Youtube)
Mohanlal remembers old artists who are not with us (Image Source: Youtube)
മോഹല്‍ലാലിന്റെ സിനിമകള്‍ മാത്രമല്ല എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തിടെയായി വ്യത്യസ്ത ജോണറിലുള്ള ഒരുപാട് മോഹന്‍ലാല്‍ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ പുത്തന്‍ സിനിമകള്‍ക്കായും അതിന്റെ അപ്ഡേഷനുകള്‍ക്കായും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

തന്റെ ഏറ്റവും പുതിയ സിനിമയായ ‘ഹൃദയപൂര്‍വ്വം’ റിലീസിന് കാത്തിരിക്കുമ്പോള്‍ താരം പ്രൊമോഷന്‍ അഭിമുഖങ്ങളും നല്‍കുന്നുണ്ട്. അതിന്റെ സംസാരത്തിനിടയില്‍ താരം പറയുന്ന ചില മറ്റു വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്.

ഇപ്പോഴിതാ താന്‍ പഴയ സിനിമകള്‍ കാണാറില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍. ആ സിനിമകള്‍ കാണുമ്പോള്‍ തന്റെ കൂടെ പണ്ട് അഭിനയിച്ചവരില്‍ പലരും ഇന്ന് കൂടെയില്ലെന്ന സങ്കടം മനസിലേക്ക് വരുമെന്നും

‘‘പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് ഓടിയെത്തും. അന്നത്തെ സ്ഥലങ്ങളും കൂടെ അഭിനയിച്ചവരുമൊക്കെ. ഇപ്പോള്‍ റീലുകളിലൂടെ കൊച്ചു കൊച്ചു ഭാഗങ്ങളായി കാണാമല്ലോ. ചില സമയങ്ങളിലൊക്കെ ഒരുപാട് പേരെ ഓര്‍ക്കാന്‍ സാധ്യതയുണ്ട്. അതില്‍ പലരും ഇന്ന് ഇല്ല. വലിയ സങ്കടമാണ്, ചില സീനുകളൊക്കെ നോക്കുമ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ, ബാക്കിയാരുമില്ല. അങ്ങനെ വരുമ്പോള്‍ സങ്കടം വരും...

ആ സമയത്ത് നമ്മള്‍ വളരെ ആസ്വദിച്ച്‌ ചെയ്ത സിനിമകളാണ്. ഈയ്യടുത്ത് ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു സീന്‍ കണ്ടു. അതില്‍ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാന്‍ മാത്രമേയുള്ളൂ. സമാനമായ രീതിയില്‍ ഒരിക്കല്‍ മധു സാര്‍ എന്നോട് ഈ സങ്കടം പങ്കിട്ടിരുന്നു.

എന്റെയടുത്ത് മധു സാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലാലു സിനിമ കാണുമ്പോള്‍ സങ്കടം വരുമെന്ന്. എന്തുപറ്റി സാര്‍ എന്ന് ചോദിച്ചപ്പോള്‍ ഒരുത്തന്‍ പോലുമില്ല, ഞാന്‍ മാത്രമേയുള്ളു ഇന്ന് എന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവരും സംവിധായകരും ക്യാമറാമാന്മാരുമൊന്നും ഇന്നില്ല. അതൊരു സങ്കടമാണ്. എങ്കിലും അന്നത്തെ നിമിഷങ്ങള്‍ ഓര്‍ത്ത് ആസ്വദിക്കാനാകും. പഴയ സിനിമകള്‍ ഞാന്‍ അധികം കാണാറില്ല...’’ മോഹന്‍ലാല്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ മീര ജാസ്മിന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരുടെ സര്‍പ്രൈസ് എന്‍ട്രികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ്.

‘ഹൃദയപൂര്‍വ’ത്തെക്കുറിച്ചും മോഹന്‍ലാല്‍ ഈ അഭിമുഖത്തില്‍ സംസാരിച്ചു. ‘‘വ്യത്യസ്തമായ ക്യാരക്ടറാണ് ഈ സിനിമയില്‍. ഹ്യൂമന്‍ ഇമോഷന്‍സിന് ഒരുപാട് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടുള്ളവരില്‍ കൂടുതലും പുതിയ ജനറേഷനിലുള്ളവരാണ്. ഈ സിനിമയില്‍ വേറൊരു തലത്തിലാണ്. സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമ മുതല്‍ താനുണ്ട്. ഹൃദയപൂര്‍വം ഒരു ഫീല്‍ ഗുഡ് സിനിമയാണ്...’’ മോഹന്‍ലാല്‍ പറഞ്ഞു.

രോഗമുക്തനായി മമ്മൂട്ടി തിരിച്ചവരുന്നതിനെക്കുറിച്ചും മോഹന്‍ലാല്‍ മനസ് തുറന്നു. ‘‘ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഒരു കുഴപ്പവുമില്ലാതെ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നത്. ഈശ്വരന് നന്ദി പറയുന്നു. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയം തുടങ്ങും. ആദ്യ ഡബ്ബിങിലേക്കാകും പോകുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷത്തിലാണ്...’’ മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

Tags

  • mohanlal
  • chandralekha movie
  • nedumudi venu, innocent and sukumari

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Priyadarshan about chandralekha movie (Image Source: Instagram)

‘ചന്ദ്രലേഖ കോപ്പിയല്ല; വൈല്‍ യു വെര്‍ സ്ലീപിംഗ് എന്ന ചിത്രത്തിലെ ഒരു സീനിൽ നിന്നാണ് ഞാൻ ചന്ദ്രലേഖയിലേക്ക് എത്തിയത്...’ വെളിപ്പെടുത്തി പ്രിയദര്‍ശന്‍

Rahman share picture with nadiya moidu (Image Source: Instagram)

‘വര്‍ഷങ്ങള്‍ക്ക് ശേഷം നാദിയയ്ക്കൊപ്പം സ്ക്രീന്‍ പങ്കിട്ടു; അവളിപ്പോഴും അതിസുന്ദരി തന്നെ...’ നാദിയ മൊയ്തുവിനൊപ്പമുള്ള ചിത്രം പങ്കിട്ട് റഹ്മാന്‍; ഈ കോമ്പോ പൊളിക്കുമെന്ന് കമന്റുകള്‍

Actor Prateik Smita Patil penned an emotional tribute to his late mother, veteran actress Smita Patil (Image Source: Instagram)

‘എന്റെ കാവല്‍ മാലാഖ; ജീവിതത്തിലെ ഓരോ നിമിഷവും ആ അനുഗ്രഹവും സംരക്ഷണവും ഞാൻ അനുഭവിക്കുന്നു ’ സ്മിത പാട്ടീലിന്റെ ജന്മദിനത്തില്‍ വൈകാരിക കുറിപ്പുമായി മകന്‍ പ്രതീക്

Major Ravi responded sharply about mallika sukumaran's words (Image Source: Youtube)

‘മല്ലികചേച്ചി പറഞ്ഞതില്‍ സങ്കടമില്ല,ഒരു അമ്മയുടെ വേദനയാണത്; അത് കഴിഞ്ഞും മകന്റെ പടം ഓടിയില്ലെങ്കില്‍ എന്നെ കുറ്റം പറയാൻ പറ്റുമോ.?’ തുറന്നടിച്ച് മേജര്‍ രവി

photo-www.instagram.com/shwetha_menon/

നരച്ച മുടിയും കാഞ്ചീപുരം സാരിയും; വേറിട്ട മേക്കോവറില്‍ നടി ശ്വേത മേനോന്‍

Kailash Menon about his movie journey (Image Source: Instagram)

‘പണ്ട് ഈ പരിപാടിക്ക് പോകേണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്; ആ നാട് ഇപ്പോഴറിയ​പ്പെടുന്നത് എന്റെ പേരിലാണ്...’ കൈലാഷ് മേനോന്‍

Comments