അയ്യ, ഔറംഗസേബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം ഊഴത്തിന് തയ്യാറെടുത്ത് മലയാളത്തിന്റെ സ്വന്തം പ്രഥ്വിരാജ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. താപ്സി പാന്നുവാണ് ഷെബാന എന്ന കഥാപാത്രമായെത്തുന്നത്. ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എ വെനസ്ഡേ ഒരുക്കിയ നീരജ് പാണ്ഡെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കുന്നത്. നിര്‍മ്മാതാവും നീരജ് തന്നെയാണ്.
ചിത്രത്തിലെ ഒരു പ്രധാന വില്ലന്‍കഥാപാത്രമാണ് പ്രഥ്വി ചെയ്യുന്നതെന്നാണ് സൂചന. മികച്ച ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്നാണ് കരുതുന്നത്.
മുംബൈയും മലേഷ്യയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അനുപം ഖേര്‍, മനോജ് ബാജ്പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. 2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്.






