
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിക്കുന്ന 'അങ്കമാലി ഡയറീസ്'ലെ ആദ്യ സോങ്ങ് വീഡിയോ 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ് നേടി. "തീയാമ്മേ" എന്ന ഈ ഗാനം ഇന്നലെയാണ് മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തത്. പ്രശാന്ത് പിള്ള സംഗീതം നൽകിയിരിക്കുന്നു. അങ്കമാലി പ്രാഞ്ചിയും ശ്രീകുമാർ വാക്കിയിലുമാണ് ആലപിച്ചിരിക്കുന്നത്.
നടൻ ചെമ്പൻ വിനോദ് ജോസ് ആദ്യമായി തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ നായകനായി അവതരിപ്പിക്കുന്ന ആന്റണി വർഗ്ഗീസ് ഉൾപ്പടെ 86 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ 'അങ്കമാലി ഡയറീസ്' നിർമ്മിച്ചിട്ടുള്ളത്.






