
കോട്ടയം: പോലീസുകാരനായ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നെന്നും തനിക്കും മക്കള്‍ക്കും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഭര്‍ത്താവ് ഡ്യൂട്ടി ചെയ്യുന്ന പോലീസ് സ്റ്റേഷനു മുന്നില്‍ ഉപവാസത്തിനൊരുങ്ങുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനു മുന്നില്‍ ഉപവാസത്തിനൊരുങ്ങുന്നത് ആലപ്പുഴ കരുവാറ്റ സ്വദേശി കെ.എന്‍. വിനോദ് കുമാറിന്റെ ഭാര്യ മഹേശ്വരിയാണ്.
വിനോദും ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ കാമുകിയും ചേര്‍ന്നു പീഡിപ്പിക്കുന്നുവെന്നാണ് മഹേശ്വരിയുടെ ആരോപണം. 1999 ലായിരുന്നു വിനോദിന്റെയും ഹരിപ്പാട് സ്വദേശിനിയായ മഹേശ്വരിയുടെയും വിവാഹം. അധ്യാപികയുമായി അടുപ്പത്തിലായതോടെ തന്നെയും കുട്ടികളെയും ഭര്‍ത്താവ് ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇറക്കിവിട്ടെന്നും 2010 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇക്കാലയളവില്‍ വിനോദ് തന്നെയും മക്കളെയും നോക്കിയിട്ടില്ലെന്നും ചെലവിന് പണം നല്‍കിയില്ലെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും ഡി.ജി.പിക്കും കോടതിക്കും നല്കിയ പരാതിയില്‍ പറയുന്നു. ഇവരുടെ മൂന്നു മക്കളില്‍ മൂത്തകുട്ടി രോഗിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ വനിതാ കമ്മിഷനിലും ഇവര്‍ പരാതി നല്‍കുകയും മാസംതോറും 10,000 രൂപ ചെലവിന് നല്‍കണമെന്ന് കമ്മിഷന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇത് നല്‍കാതെ ഭര്‍ത്താവ് തന്നെ അപമാനപ്പെടുത്താനം അത്തരം പ്രചരണങ്ങള്‍ നടത്താനുമാണ് ശ്രമിക്കുന്നതെന്നാണ് പരാതി.
തന്നെയും മക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുകയും തന്നെ സഹായിക്കുന്നവരുടെ പേര് ചേര്‍ത്ത് അപവാദം പരത്തുന്നതായും മഹേശ്വരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തിനാണു സഹികെട്ട് സമരം നടത്താന്‍ ഈ വീട്ടമ്മ തീരുമാനിച്ചിരിക്കുന്നത്.






