
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം കൂവത്തൂരിലേയ്ക്ക്. അണ്ണാ ഡിഎംകെ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് പനീര്‍ശെല്‍വം എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്.
ശശികലയ്ക്ക് തന്നെ പുറത്താക്കാനാകില്ലെന്നും തമിഴ്നാടിന്റെ ജനവികാരം തനിക്കൊപ്പമാണെന്നും ഒപിഎസ് അഭിപ്രായപ്പെട്ടു. ജയലളിതയുടെ ആത്മാവ് സംസ്ഥാനത്തെ രക്ഷിക്കും. അമ്മ തുടങ്ങിവെച്ച പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് തന്റെ ലക്ഷ്യമെന്നും അമ്മയുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍ രംഗത്തെത്തുകയാണ്.






