
ഇന്ത്യന്‍ നിരത്തുകളിലെ നിറസാന്നിധ്യമായിരുന്ന അംബാസിഡര്‍ തിരിച്ചെത്തുന്നു. വിശാലമായ അകത്തളവും സുഖകരമായ യാത്രയും പ്രദാനംചെയ്തുകൊണ്ട് എണ്‍പതുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണിരുന്ന കാറായിരുന്നു അംബാസഡര്‍.
ഇന്ത്യന്‍ ജനതയുടെ ഇഷ്ടവാഹനമായിരുന്ന അംബാസിഡറിനെ ഫ്രഞ്ച് കമ്പനിയായയ പ്യൂഷൊയായിരിക്കും നിരത്തുകളില്‍ എത്തിക്കുന്നത്. പൂഷൊ ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യവാഹനങ്ങളിലൊന്ന് കൂടിയായിരിക്കും അംബാസിഡര്‍.
കമ്പനി ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും സെഡാന് സെഗ്മെന്റിലേയ്ക്കായിരിക്കും പുതിയ അംബാസിഡര്‍ എത്തുന്നത്. 80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയത്. തുടക്കത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം.
1958 ലാണ് ബംഗാളിലെ ഉത്തര്‍വാറ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഫാക്ടറികളില്‍ അംബാസിഡര്‍ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് സികെ ബിര്‍ല ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡര്‍ കാറുകളുടെ ഉല്പാദനം നിര്‍ത്തിവെച്ചു.
2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് അംബാസിഡര്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിച്ചത്. വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടതാണ് ഉത്പാദനം നിര്‍ത്താന്‍ ഇടയായത്. 2011 വിപണിയില്‍ തിരിച്ചെത്തന് ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. 100 വര്‍ഷത്തിലേറെ ചരിത്രമുണ്ട് പൂഷൊയിക്ക്.






