വീട്ടിലേക്ക് മൂന്ന് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടന് അമിതാഭ് ബച്ചന്. ഫിലിം ഫെയറിന്റെ 70 ാം വാര്‍ഷികത്തോടനുബന്ധിച്ച് അമിതാഭ് ബച്ചന്, ഭാര്യ ജയ ബച്ചന്, എന്നിവരെ ആദരിച്ചിരുന്നു. ഇതേ വേദിയില്‍ വെച്ചാണ് മികച്ച നടനുളള പുരസ്കാരം അഭിഷേക് ബച്ചനും സ്വീകരിച്ചത്. പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് ബിഗ് ബി എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. മൂന്ന് അവാര്‍ഡുകളും ഒരുമിച്ചുവെച്ചുകൊണ്ടുളള വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബച്ചന്റെ കുറിപ്പ്.
‘ഒരു കുടുംബം.. ഒരേ തൊഴില്‍ മേഖലയില്‍ മൂന്ന് അംഗങ്ങള്‍.. ഒരേ ദിവസം മൂന്ന് പുരസ്കാരങ്ങള്‍. ഫിലിംഫെയറിന്റെ 70 വര്‍ഷത്തെ ആഘോഷത്തില്‍ ജയയ്ക്ക് ആദരം.. അഭിഷേകിന് 2025 ലെ മികച്ച നടനുളള പുരസ്കാരം..70ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എനിക്കും. ജയയും അഭിഷേകും ഞാനും പൊതുജനങ്ങളോണ് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. ഒരുപാട് നന്ദി’ അമിതാഭ് ബച്ചന് കുറിച്ചു.
നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ആശംസകളറിയിച്ചെത്തുന്നത്. എന്തൊരു അഭിമാനകരമായ നിമിഷം, ഒരു കുടുംബത്തിലെ മൂന്ന് കലാകാരന്മാരെ ഒരുമിച്ച് ആദരിക്കുന്നത് - ഇത് സംസ്കാരത്തിന്റെയും സമര്‍പ്പണത്തിന്റെയും പൈതൃകത്തിന്റെയും വിജയമാണ്. നിങ്ങള്‍ മൂന്ന് പേരും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ഒരു ചരിത്രം സൃഷ്ടിച്ചു. അമിതാഭ് സാറിനും ജയാ ജിക്കും അഭിഷേകിനും അഭിനന്ദനങ്ങള്‍.' എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
ചടങ്ങില്‍ അഭിഷേക് തന്റെ പിതാവിനോടുളള ആദരസൂചകമായി ഒരു പ്രത്യേക നൃത്തം അവതരിപ്പിച്ചിരുന്നു. ബിഗ് ബിയുടെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങള്‍ക്കാണ് അദ്ദേഹം നൃത്തം ചെയ്തത്. ആ പ്രകടനം ജയ ബച്ചനെ വികാരഭരിതയാക്കി. ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രത്തിനാണ് അഭിഷേക് മികച്ച നടനുളള പുരസ്കാരം സ്വന്തമാക്കിയത്.
അതേസമയം ഡയാന പെന്റി, നിമ്രത് കൗര്‍, അഭിഷേക് ബാനര്‍ജി എന്നിവരോടൊപ്പം റിബു ദാസ് ഗുപ്തയുടെ സെക്ഷന്‍ 84, പ്രഭാസും കമല്‍ ഹാസനും അഭിനയിച്ച നാഗ് അശ്വിന്റെ 'കല്‍ക്കി 2898 എഡി'യുടെ തുടര്‍ച്ച എന്നിവയാണ് അമിതാഭ് ബച്ചന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍, ഇതിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും.

Comments