കണ്ണൂര്‍: സിപിഎം-ബിജെപി രാഷ്ട്രീയ അക്രമങ്ങളും രക്തച്ചൊരിച്ചിലും പതിവായ കണ്ണൂരിനെ സമാധാനത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കാല സമാധാനചര്‍ച്ചകളൊന്നും ഫലം കാണാത്ത സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കളെ വിളിച്ചുകൂട്ടി അടിസ്ഥാന കാര്യങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്്. ജില്ലയിലെ കമ്മ്യൂണിസ്റ്റ്, ബിജെപി, ആര്‍എസ്എസ് എന്നിവയുടെ മുതിര്‍ന്ന നേതാക്കളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഈ ചര്‍ച്ച ജില്ലയിലെ രാഷ്ട്രീയാക്രമ സാഹചര്യങ്ങള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്ന രാഷ്ട്രീയാക്രമങ്ങളില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒട്ടേറെ പ്രവര്‍ത്തകരെ നഷ്ടമായിരുന്നു.
കണ്ണൂര്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാലു പേര്‍ക്കാണ് കണ്ണൂരില്‍ ജീവന്‍ നഷ്ടമായത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കന്മാരും ഇല്ലാതാകുമ്പോള്‍ പരസ്പരം ആരോപണം ഉന്നയിക്കുകയാണ് പാര്‍ട്ടികള്‍ ചെയ്യാറ്. എന്നാല്‍ ജില്ലയില്‍ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളോടും സഹകരിക്കുമെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്.
കണ്ണൂരില്‍ പോലീസിന് സ്വതന്ത്രമായി ഇടപെടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂ എന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും പറയുന്നത്. കൊലപാതകിക്ക് പകരം മറ്റൊരാളെ കുറ്റവാളിയാക്കുന്നത് കണ്ണൂരില്‍ പതിവ് കാഴ്ചയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരിക്കുന്നത്.

Comments