
കഴക്കൂട്ടം: കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ കുറ്റിക്കാട്ടില്‍ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെടുത്തു. കുറ്റിക്കാട്ടിലെ മരങ്ങള്‍ തമ്മില്‍ കൈലിമുണ്ടു കൂട്ടിക്കെട്ടി തൊട്ടി രൂപത്തിലാക്കി അതിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നരമാസം പഴക്കമുള്ളതായാണ് നിഗമനം.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ബോട്ടണി വിഭാഗം ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ ഫലവൃക്ഷങ്ങളുടെ കരാര്‍ ഏറ്റെടുത്തിരുന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. കഴക്കൂട്ടം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.
പ്രദേശത്തുകൂടി ആള് സഞ്ചാരം കുറവണ്. മാംസം പൂര്‍ണ്ണമായും അഴുകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.






