
പട്യാല: പഞ്ചാബിലെ പട്യാലയില്‍ തുടങ്ങിയ അഖിലേന്ത്യ ഷോട്ട് ഗണ്‍ ചാമ്പ്യന്‍ഷിപ്പിലെ ട്രാപ് ഷൂട്ടിങ് വിഭാഗത്തില്‍ മലയാളി താരത്തിന് സ്വര്‍ണം. പുതുപ്പള്ളി ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളിലെ പതിനൊന്നാംക്ലാസ് വിദ്യാര്‍ഥി മിയ അന്നയാണു സ്വര്‍ണം നേടിയത്.
ഇരവിനല്ലൂര്‍ പാലത്തിങ്കല്‍ ഗിരീഷ് കെ. പാലറ്റിന്റെയും സിനു പി. മാണിയുടെയും മകളാണ്. 2019 മുതല്‍ ഷൂട്ടിംഗ് മത്സരങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ നേടി മികവ് തെളിയിച്ച താരമാണു മിയ അന്ന. കേരളത്തിനു വേണ്ടി ട്രാപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമാണ്. കേരളത്തിനായി ട്രാപ് ഷൂട്ടിംഗില്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ വ്യക്തി എന്ന പ്രത്യേകത കൂടി ഈ നേട്ടത്തിനു പിന്നിലുണ്ട്.





