
എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണുമായ ചിന്താ ജെറോമിന്റെ പേരില്‍ വിവാഹപരസ്യം. ചാവറ മാട്രിമോണിയില്‍ സൈറ്റിലാണ് വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിക്കുന്ന തന്റെ പേരും പടവും വെച്ചുള്ള വിവാഹപരസ്യം താനറിഞ്ഞിട്ടില്ലെന്നും ചിന്ത ഒരു മാധ്യമത്തോട് പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യതകളും മതവും ഉള്‍പ്പടെയുള്ള വിശദമായ വിവരങ്ങളാണ് ചാവറ മാട്രിമോണിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനെ പരിഹസിച്ചും സോഷ്യല്‍ മീഡിയായില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടുത്തുടങ്ങി. ചിന്തയെപ്പോലെ പുരോഗമ ചിന്ത പ്രകടിപ്പിക്കുന്നവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് വിവാഹ പരസ്യമെന്നാണ് സോഷ്യല്‍ മീഡിയായിലെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സോഷ്യല്‍ മീഡിയായില്‍ തന്റെ പേരും പടവും വെച്ചുള്ള വിവാഹപരസ്യം പ്രചരിക്കുന്നതായി ചില സുഹൃത്തുകള്‍ ഫോണില്‍ വിളിച്ചപ്പോഴാണ് താനും അമ്മയും ഇക്കാര്യം അറിയുന്നതെന്നും ചിന്ത പറഞ്ഞു. അമ്മയും താനും ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിട്ടില്ലെന്നും ചാവറയില്‍ ഇതാരാണ് നല്‍കിയതെന്ന് പരിശോധിക്കുമെന്നും ചിന്ത പറഞ്ഞു.






