
തിരുവനന്തപുരം: സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. ലോ അക്കാദമി സമരം വലുതാക്കിയതില് സര്‍ക്കാരും മാനേജുമെന്റുമാണ് പ്രധാന പങ്കെന്നായിരുന്നു കാനം ആരോപിച്ചത്.
ജനകീയ സമരങ്ങളോട് മുഖം തിരിച്ചാല്‍ സ്ഥിതി എന്താകുമെന്നത് നന്ദിഗ്രാമില്‍ കണ്ടെതാണെന്നും എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ രക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളാണ് ശരിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






