ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാഹുല്‍ മാങ്കുട്ടത്തില്‍ ലൈംഗികവൈകൃതമുള്ളയാള്‍ ; സംരക്ഷിക്കുന്നവര്‍ കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രി

Authored by Web Desk | Last updated: 05 Dec 2025, 12:22 PM | 2 min read

Print
chief minister's press meet
കൊച്ചി: രാഹുല്‍ മാങ്കുട്ടത്തിലിന്റെ കേസില്‍ അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്റേത് ലൈംഗിക വൈകൃതമെന്നും ഒരു പൊതുപ്രവര്‍ത്തകന് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ആദ്യ മാധ്യമസംവാദത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് വന്നപ്പോള്‍ തന്നെ രാഹുലിനെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തണമായിരുന്നു എന്നും കോണ്‍ഗ്രസ് അതിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും പറഞ്ഞു.


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും പറഞ്ഞു. വിഷയം നേതൃത്വം അറിഞ്ഞിട്ടും ഇടപെട്ടില്ല. അതിന് പകരം പരാതിക്കാരെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിഷയം കോണ്‍ഗ്രസ് സ്വയമേ പരിശോധിക്കേണ്ട കാര്യമായിരുന്നു. എന്നിട്ടും നേതാക്കളുടെ പ്രതികരണം അസാധാരണമായിരുന്നു. എതിര്‍ത്ത് ആരും പറയരുത് എന്ന നിലപാടായിരുന്നു പാര്‍ട്ടിയെടുത്തതെന്നും പറഞ്ഞു. സിപിഐഎം തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല.


രാഹുലിന്റേത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതമാണ്. സിപിഐഎം ആണെങ്കില്‍ തെറ്റ് ചെയ്തവരെ ഒരു തരത്തിലും സംരക്ഷിക്കില്ല എന്നും പറഞ്ഞു. പിഎംശ്രീ വിവാദത്തിലും പ്രതികരിച്ചു. കേന്ദ്രം വിവേചനം കാണിച്ചെന്നും അത് ജോണ്‍ബ്രിട്ടാസ് ചോദ്യം ചെയ്‌തെന്നും എംപിമാര്‍ ഒറ്റക്കെട്ടായി നിന്നു ബ്രിട്ടാസിനെ പിന്തുണച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാ അത്തെ ഇസ്‌ളാമി യുഡിഎഫ് കൂട്ടുകെട്ടിനെതിരേ ദീര്‍ഘമായ മറുപടി നലകിയായിരുന്നു വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റേത് ആത്മഹത്യാപരമായ നിലപാടെന്നായിരുന്നു പ്രതികരണം.


നാല് വോട്ടിന് ഇവര്‍ ജമാ അത്തെ ഇസ്‌ളാമിയുമായി കൂട്ടുകൂടുന്നു. മറ്റ് മുസ്‌ളീം സംഘടനകള്‍ പോലെയല്ല ജമാ അത്തെ ഇസ്‌ളാമി. ഹിന്ദുത്വം എങ്ങിനെയാണോ ഹിന്ദുമതരാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് അതിന് സമാനമായി മുസ്‌ളീം രാഷ്ട്ര സങ്കല്‍പ്പത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ജമാ അത്തെ. ഇവര്‍ക്ക് മതവിശ്വാസവുമായി ഒരു ബന്ധവുമില്ല. മതം നേതൃത്വം നല്‍കുന്ന പരമാധികാര ഭരണകൂടമാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. മതനിരപക്ഷേതയും ബഹുസ്വരതയും അംഗീകരിക്കുന്ന മുസ്‌ളീം ഇസ്‌ളാമിന് പുറത്താണെന്നും പറഞ്ഞു.


മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യാന്‍ ജമാ അത്തെ ഇസ്‌ളാമി പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ ഘട്ടത്തിലും യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോള്‍ അത്യപൂര്‍വ്വമായി അന്ന് ഇടതു സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് അവര്‍ ചെയ്തിരുന്നുമില്ല. അതുകൊണ്ട് മുഖം രക്ഷിക്കാനുള്ള നടപടിയായി ഇതിനെ കാണണം.


കിഫ്ബി മസാലാബോണ്ട് കേസിലെ ഇ.ഡി. നോട്ടീസ് പരിഹാസ്യമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങിനെ ചിലതുണ്ടാകും. കിഫ്ബി പശ്ചാത്തല സൗകര്യ വികസനത്തിനായി കൊണ്ടുവന്ന സംവിധാനമാണ്. അതൊരു ബദല്‍ സാമ്പത്തീക സ്രോതസാണ്. അത് നിയമാനുസൃതംആര്‍ബിഐ യുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചെയ്തിരിക്കുന്നത്. താണ്. കിഫ് ബി ഫലപ്രദമായി പ്രവര്‍ത്തിച്ചു. കിഫ്ബി കാര്യങ്ങള്‍ ചെയ്തതാണെന്ന് രണ്ടു കയ്യും ഉയര്‍ത്തി പറയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയകുമാര്‍ റിട്ട. ഉദ്യോഗസ്ഥനാണ്. ജയകുമാര്‍ സര്‍വീസിന്റെ ഭാഗമല്ല. ബോര്‍ഡ് അംഗങ്ങളുമായി പ്രശ്‌നമില്ലെന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. വിസി നിയമനത്തില്‍ സുപ്രീംകോടതി നിര്‍ദേശം പരസ്യമായി ലംഘിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags

  • cheif minister
  • pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് : സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ് ; പ്രചാരണം തടസ്സപ്പെടുത്തിയതിന് കേസെടുക്കാന്‍ ബിജെപി

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് : സംഘര്‍ഷത്തില്‍ കേസെടുത്തു പോലീസ് ; പ്രചാരണം തടസ്സപ്പെടുത്തിയതിന് കേസെടുക്കാന്‍ ബിജെപി

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന്  വീണ്ടും ഹൈക്കോടതിയെ സമീപിക്കും

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

പേര് മാറ്റാന്‍ നിയമപോരാട്ടം തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍;  ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

പേര് മാറ്റാന്‍ നിയമപോരാട്ടം തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍; ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

എന്‍ഡിഎ വന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എയിംസ് ; പ്രധാനമന്ത്രി നല്‍കിയ വീടിന്റെ ക്രെഡിറ്റ് പിണറായി അടിച്ചുമാറ്റി

എന്‍ഡിഎ വന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എയിംസ് ; പ്രധാനമന്ത്രി നല്‍കിയ വീടിന്റെ ക്രെഡിറ്റ് പിണറായി അടിച്ചുമാറ്റി