
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ച അധിക്ഷേപിച്ച കേസില്‍ നുണ പരിശോധനയ്ക്ക് വിധേയയാകാന്‍ താന്‍ തയ്യാറെന്ന് ലക്ഷ്മി നായര്‍. ജാതിപ്പേര് വിളിച്ച് താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സത്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യറാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.
സമരം നടക്കുമ്പോള്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ 1989 ലെ പട്ടിക വര്‍ഗനിയമ പ്രകാരമാണ് പോലീസ് അന്വേഷണം നടക്കുക. വിവേക് വിജയഗിരിയും, ശെല്വയുമാണ് ജാതി പേര് വിളിച്ചെന്ന ആരോപിച്ച് പേരുര്‍ക്കട പോലീസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.






