ചെന്നൈ: മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മത്സരിച്ച് പരാജയപ്പെട്ട കൊളത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിന് തെളിവുണ്ടെന്ന് ഡിഎംകെ എംപി എൻ.ആർ. ഇളങ്കോ ആരോപിച്ചു. ഇവിഎം മെഷീനുകളുടെ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡിഎംകെയുടെ പരാതിയെ തുടർന്ന് 14 പോളിങ് ബൂത്തുകളിലെ ഇവിഎം മെഷീനുകളുടെ പരിശോധന ജൂലൈ 30-നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചത്. ഏഴ് ദിവസം നീളുന്ന പരിശോധനയുടെ മൂന്നാം ദിവസമാണ് ഇപ്പോൾ. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡിഎംകെ നേതാക്കൾ അറിയിച്ചു.
500 മുതൽ 1,400 വരെ വോട്ടുകൾ രേഖപ്പെടുത്തിയ മോക്ക് പോളിനിടെ 412 വോട്ടുകൾക്ക് ശേഷം വിവിപാറ്റ് യന്ത്രത്തിലെ ലൈറ്റ് പ്രവർത്തിച്ചില്ലെന്നാണ് ഡിഎംകെയുടെ ആരോപണം. എന്നാൽ ഇത് സാങ്കേതിക തകരാർ മാത്രമാണെന്നും പരിശോധന തുടരുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ ജി.എസ്. സമീരൻ വ്യക്തമാക്കി.
മെഷീനുകളുടെ കൺട്രോൾ യൂണിറ്റിലെയും വിവിപാറ്റിലെയും വിവരങ്ങൾ പരിശോധിക്കുന്നതിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഡിഎംകെ പ്രതിനിധികൾ ആരോപിച്ചു. നിർദിഷ്ട സമയപരിധിക്കുള്ളിൽ പരിശോധനയ്ക്ക് അപേക്ഷ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും അവർ പറഞ്ഞു. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂർ മണ്ഡലത്തിൽ നടത്തിയ ഇവിഎം പരിശോധനയിലും സമാന പ്രശ്നങ്ങൾ കണ്ടെത്തിയതായി ഡിഎംകെ നേതാക്കൾ അറിയിച്ചു.

Comments