ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

"എനിക്ക് ലാലേട്ടനെ ഒരുപാടിഷ്ടമാണ്; അസിസ്റ്റന്റ് ഡയറക്ടറായപ്പോൾ ആദ്യം ക്ലാപ്പടിച്ചതും ലാലേട്ടന്; എന്റെ വളര്‍ച്ച കണ്ടിട്ടുള്ളവരാണ് അവരെല്ലാം..." ദിലീപ്

Authored by Web Desk | Last updated: 27 Dec 2025, 4:43 PM | 2 min read

Print
Dileep about his love towards mohanlal
ദിലീപ് നായകനായെത്തി പുതുമുഖ സംവിധായകന്‍ ധനഞ്ജയ് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് ഭ ഭ ബ. ഈ സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നത് തന്നെയായിരുന്നു സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഹൈലൈറ്റ്.

സിനിമ റിലീസായ ശേഷം നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിവിമുക്തൻ ആക്കും മുൻപേയാണ്‌ ഈ ചിത്രത്തില്‍ മോഹൻലാല്‍ അഭിനയിച്ചത്. അതിനെതിരെയാണ് ഒരുകൂട്ടം ആളുകള്‍ രംഗത്തുവന്നത്. എന്നാൽ അത്തരം മോശപ്പെട്ട കമന്റുകള്‍ക്കൊന്നും മോഹൻലാല്‍ മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല ദിലീപിനെ ചേർത്തുതന്നെ നിർത്തുകയും ചെയ്തു.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനു ഭാഗമായി നടത്തിയ പ്രസ്മീറ്റിൽ മോഹൻലാലിനെക്കുറിച്ച് ദിലീപ് മനസ്സിൽ തട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഏറ്റവും നല്ല സഹോദരനായി തോന്നിയിട്ടുള്ളത് ദിലീപിനെ ആണെന്ന് പ്രേക്ഷകർ പറയാറുണ്ട്, അതിന്റെ കാരണം എന്താണെന്നു പറയാമോ എന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് ദിലീപ് മറുപടി നൽകിയത്.

"എനിക്ക് ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ്, അദ്ദേഹത്തെ അനുകരിച്ചിരുന്നൊരാളാണ് ഞാന്‍. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയപ്പോള്‍ ആദ്യം ക്ലാപ്പടിച്ചത് ലാലേട്ടന്റെയും ഉര്‍വശി ചേച്ചിയുടെയും മുന്നിലാണ്. അതിന് ശേഷം ഞാന്‍ ലാലേട്ടന്റെ റിയലായിട്ടുള്ള മാനറിസങ്ങള്‍ കാണിച്ച്‌ കൈയ്യടി വാങ്ങിയിട്ടുണ്ട്. സിനിമയിലും ആള്‍ക്കാരുടെ മുന്നിലും, റിയല്‍ മോഹന്‍ലാല്‍ എങ്ങനെയാണെന്നുള്ള രീതിയും ഞാന്‍ കാണിച്ചിട്ടുണ്ട്.

അഭിനയം തുടങ്ങിയ കാലത്ത് തന്നെ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് യാദൃശ്ചികമായി വര്‍ണ്ണപ്പകിട്ട് ലഭിക്കുന്നത്. പിന്നെയാണ് ട്വന്റി ട്വന്റിയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സുമൊക്കെ സംഭവിക്കുന്നത്. എല്ലാത്തിലും അനിയനായുള്ള ക്യാരക്ടറായിരുന്നു. പിന്നെയാണ് ചൈന ടൗണ്‍. 14 വര്‍ഷത്തിന് ശേഷമാണ് പിന്നെ ഞങ്ങളൊന്നിക്കുന്നത്. നമുക്കൊരാളോടുള്ള ഇഷ്ടം അത് സ്‌ക്രീനിലും വരികയാണല്ലോ. മമ്മൂക്കയും, ലാലേട്ടനും, ജയറാമേട്ടനും സുരേഷേട്ടനുമെല്ലാം എന്റെ സീനിയേഴ്‌സാണ്. എനിക്ക് അവരൊന്നുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ട്വന്റി ട്വന്റി സമയത്ത് ഒന്നു വാ എന്ന് പറഞ്ഞ് അവരെ വീടുകളില്‍ പോയി വരെ വിളിച്ചിട്ടുണ്ട്. എന്റെ വളര്‍ച്ച മൊത്തത്തില്‍ കണ്ടിട്ടുള്ളവരാണ് അവരെല്ലാം.

സിനിമയില്‍ വന്ന കാലം മുതല്‍ അവര്‍ക്ക് എന്നെ അറിയാം. അവരുടെ സിനിമകളിലേക്ക് എന്നെ വിളിക്കുമ്പോൾ ക്യാരക്ടറിനെക്കുറിച്ച്‌ പോലും ഞാന്‍ ചോദിക്കാറില്ല. അവരെന്നെ വിളിക്കുമ്പോൾ ആര്‍ക്കാണ് സ്‌ക്രീന്‍ സ്‌പേസ്, ആരാണ് സ്‌കോര്‍ ചെയ്യുന്നത് എന്നൊന്നും ഞാന്‍ നോക്കാറില്ല. നാലുപേരുടെ കൂടെ അഭിനയിച്ചപ്പോഴും ഒന്നും ചോദിക്കാതെ പോയി ചെയ്തതാണ്. അത് അവരിലുള്ള വിശ്വാസമാണ്. അവര്‍ക്ക് കൊടുക്കുന്ന ബഹുമാനമാണ്. ഈ ഇഷ്ടമായിരിക്കും ആ സിനിമകളില്‍ ഫീല്‍ ചെയ്യുന്നത്... "ദിലീപ് പറഞ്ഞു. നിറഞ്ഞ കൈയോടെയാണ് ദിലീപിന്റെ വാക്കുകൾ എല്ലാവരും ഏറ്റെടുത്തത്. ഭഭബ വിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലാണ് ദിലീപ് മോഹന്‍ലാലിനെക്കുറിച്ച്‌ വാചാലനായത്.













ഡിസംബര്‍ 18ന് റിലീസായ ഭഭബയിൽ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരടങ്ങുന്ന വലിയ താരനിരയുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയ്ക്ക് സമ്മിശ്രമായ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം വരുമെന്നാണ് സംവിധായകൻ പറഞ്ഞിട്ടുള്ളത്.

Tags

  • dileep
  • mohanlal
  • bha bha ba movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

 ' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

  ' എന്റെ ഹൃദയത്തിലെ പ്രണയം, സാമ്രാജ്യത്തിലെ രാജ്ഞി' ; കല്യാണി പ്രിയദര്‍ശന് പിറന്നാള്‍ ആശംസിച്ച് ചന്തു സലിംകുമാര്‍

' എന്റെ ഹൃദയത്തിലെ പ്രണയം, സാമ്രാജ്യത്തിലെ രാജ്ഞി' ; കല്യാണി പ്രിയദര്‍ശന് പിറന്നാള്‍ ആശംസിച്ച് ചന്തു സലിംകുമാര്‍

 ' എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും അവന്‍ തയ്യാറാണ്' ; ബേസില്‍ ജോസഫിനെ കുറിച്ച് ടൊവിനോ

' എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും അവന്‍ തയ്യാറാണ്' ; ബേസില്‍ ജോസഫിനെ കുറിച്ച് ടൊവിനോ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ