
റെഡ് കാര്‍പ്പറ്റില്‍ ഭാര്യ ഐശ്വര്യ റായിയോടൊപ്പം നടക്കാന്‍ തനിക്ക് ഭയമാണെന്ന് വെളിപ്പെടുത്തി നടന്‍ അഭിഷേക് ബച്ചന്‍. അത്തരം വലിയ പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്ക് ചമ്മലാണെന്നും അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തി. ഐശ്വര്യയെപ്പോലുളളവര്‍ അക്കാര്യത്തില്‍ പ്രൊഫഷണലാണെന്നും മികച്ച രീതിയില്‍ അത്തരം സാഹചര്യം കൈകാര്യം ചെയ്യുമെന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.
' എന്റെ ഭാര്യയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? റെഡ് കാര്‍പ്പറ്റില്‍ അവള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ? റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കുന്നതാണ് എനിക്ക് ഏറ്റവും ഭയമുളള കാര്യം. അവള്‍ കൂടെയുണ്ടെങ്കില്‍ അങ്ങേയറ്റം പേടിയാണ്. അവരെല്ലാം പ്രൊഫഷണലുകളാണ്, അക്കാര്യത്തില്‍ അവര്‍ മികച്ചവരാണ്. ഞാന്‍ ഒരു മരക്കട്ട പോലെയാണ്. എന്തുചെയ്യണമെന്നറിയില്ല. കൈ പോകറ്റിലിടണോ എന്നൊക്കെ ആലോചിക്കും. ഞാന്‍ അസ്വസ്ഥനാവും'- അഭിഷേക് ബച്ചന്‍ തുറന്നുപറഞ്ഞു.
തന്റെ അവസ്ഥ കാണുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഒരിക്കല്‍ക്കൂടെ നന്നായി ചിരിക്കാനൊക്കെ ആവശ്യപ്പെടാറുണ്ടെന്നും അഭിഷേക് പറഞ്ഞു. അത്തരമൊരു അവസരത്തില്‍ താന്‍ ദേഷ്യത്തിലാണെന്ന് അവര്‍ തെറ്റിദ്ധരിച്ചെന്നും നടന്‍ പറഞ്ഞു. ' ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്?, നിങ്ങള്‍ക്കെന്താണ് ഇത്ര നീരസം', എന്ന് അവര്‍ ചോദിച്ചിരുന്നു. അവരോട് സോറി പറഞ്ഞാണ് താന്‍ അവിടെനിന്ന് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






