
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കല്യാണി പ്രിയദര്‍ശന്‍. ഇപ്പോഴിതാ കല്യാണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ചന്തു സലിംകുമാര്‍.
'' നീ എന്റെ ഏകാന്തതയിലെ വെളിച്ചമാണ്.. എന്റെ ഹൃദയത്തിലെ പ്രണയമാണ്, എന്റെ പാട്ടിലെ ഈണമാണ്.. എന്റെ മരുഭൂമിയിലെ മഞ്ഞുതുളളിയാണ്.. എന്റെ സാമ്രാജ്യത്തിലെ രാജ്ഞിയാണ്.. പിന്നെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കല്യാണിക്കുട്ടി! ജന്മദിനാശംസകള്‍'', ചന്തു സലിംകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കല്യാണിയ്‌ക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
കല്യാണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ' ലോക ചാപ്റ്റര്‍ 1: ചന്ദ്ര' യില്‍ ചന്തു സലിംകുമാറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ലോകയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കല്യാണി പ്രിയദര്ശന്.






