കാഴ്ചക്കാർ ഓൺലൈൻ ലൈവ് സ്ട്രീമിംഗിനിടെ നൽകിയ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച സ്പാനിഷ് ഇൻഫ്ലുവൻസർ കിനായ് ആൽബെർട്ടോ ബ്രാവോ ജിമെനെസ് മരിച്ചു. ജനുവരി ഒന്നിന് പുലർച്ചെയാണ് സംഭവം നടന്നത്. കാഴ്ചക്കാർ നൽകുന്ന പണത്തിന് പകരമായി അപകടകരമായ പ്രവൃത്തികൾ തത്സമയം ചെയ്തു കാണിക്കുന്ന 'പെ പെ' (Pepe) എന്നറിയപ്പെടുന്ന ഓൺലൈൻ ഗ്രൂപ്പിലെ ചലഞ്ചാണ് ഇദ്ദേഹത്തിന്റെ ജീവനെടുത്തത്.
ഈ ചലഞ്ചിന്റെ ഭാഗമായി ആറ് ഗ്രാം കൊക്കെയ്നും ഒരു കുപ്പി വിസ്കിയും പൂർണ്ണമായും കഴിക്കാമെന്നായിരുന്നു കിനായ് കാഴ്ചക്കാർക്ക് നൽകിയ വാഗ്ദാനം. ഒരു സ്വകാര്യ സ്ട്രീമിംഗിലൂടെ ഈ വെല്ലുവിളി നടപ്പിലാക്കുന്നതിനിടെ തന്റെ കിടപ്പുമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിവരം അറിഞ്ഞ് ആംബുലൻസ് എത്തുന്നതിന് മുൻപേ തന്നെ യുവാവ് മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കിനായ്ക്കൊപ്പം താമസിച്ചിരുന്ന മാതാവ് തെരേസയാണ് പുലർച്ചെ കിടപ്പുമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. "പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ബാത്ത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ മകന്റെ മുറിയുടെ വാതിൽ പാതി തുറന്നു കിടക്കുന്നത് കണ്ടു. എന്താണ് ചെയ്യുന്നതെന്ന് ഞാൻ അവനോട് ചോദിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും തറയിൽ വസ്ത്രങ്ങളോ മറ്റോ കിടന്നിരുന്നതിനാൽ വാതിൽ പൂർണ്ണമായി തുറക്കാൻ കഴിഞ്ഞില്ല" എന്നാണ് തെരേസ മാധ്യമങ്ങളോട് പറഞ്ഞത്.

Comments