തിരുമല: നോട്ട് പിന്വലിക്കലില്പെട്ട് കനത്ത സാമ്പത്തീക നഷ്ടത്തിലായ തിരുപ്പതി ക്ഷേത്രത്തെ മികച്ചതാക്കാന്‍ ശ്രമം. ഭക്തര്‍ക്ക് വിനോദത്തില്‍ ഏര്‍പ്പെടുത്താനാണ് ദേവസ്വം ഇപ്പോള്‍ ആലോചിക്കുന്നത്. ട്രക്കിങ്ങ് അടക്കമുള്ള സേവനങ്ങള്‍ക്കും കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
നവംബര്‍ എട്ടിനുണ്ടായ നോട്ട് അസാധുവാക്കല്‍ നടപടിക്ക് പിന്നാലെ ക്ഷേത്രത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് വരുത്തിയതിനെ തുടര്‍ന്നാണ് വിവിധ സേവനങ്ങള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. ക്ഷേത്രത്തിന് ദിവസേന അഞ്ചു കോടിയാണ് വരുമാനമുണ്ടായിരുന്നത്. എന്നാല്‍ അസാധുവാതക്കല് നടപടിക്ക് ശേഷം രണ്ടു കോടിയോളം രൂപയുടെ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേവസ്ഥാനം ചെയര്മാന് സി കൃഷ്ണമൂര്ത്തിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പുതിയ ടൂറിസം പരിപാടുകളിലൂടെ ക്ഷേത്രത്തിന്റെ വരുമാനം പഴയപടിയാക്കുന്നതിനുള്ള ശ്രമം നടത്താനാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനുള്ള ടിക്കറ്റും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്.






