
കോര്‍പറേറ്റ് മേഖലകളില്‍ മേലധികാരികളില്‍ നിന്ന് ജീവനക്കാര്‍ നേരിടുന്ന പല ബുദ്ധിമുട്ടുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് ഇതാ ലോസ് ആഞ്ജലിസ് ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പിന്റെ സിഇഒ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ് ചര്‍ച്ചയാകുന്നത്. തന്റെ കമ്പനിയുടെ വിജയരഹസ്യം വെളിപ്പെടുത്തി 'സ്റ്റാന്‍' എന്ന കമ്പനിയുടെ സിഇഒ ആയ ജോണ്‍ ഹു ആണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. തന്റെ ടീമിന്റെ ഉച്ചഭക്ഷണത്തിനായി മാത്രം ആഴ്ച്ചയില്‍ 3000 ഡോളര്‍ (ഏകദേശം രണ്ടര ലക്ഷം രൂപ) ചെലവഴിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഉച്ചഭക്ഷണ സമയത്തെടുത്ത ജീവനക്കാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പലരും ഇതൊരു അനവാശ്യ ചെലവായി കാണുന്നുണ്ടെങ്കിലും തന്റെ ഏറ്റവും മികച്ച നിക്ഷേപമാണിതെന്ന് ജോണ്‍ ഹു വ്യക്തമാക്കുന്നു. ജോലിക്കാരുടെ വയറ് നിറയ്ക്കുക എന്നതിലുപരി 30 അംഗ ടീമിനെ പരസ്പരം ബന്ധിപ്പിക്കാനുള്ള മാര്‍ഗമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. തന്റെ ജീവനക്കാരുടെ ഉന്മേഷവും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണ സമയത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഭക്ഷണ സമയത്ത് ജീവനക്കാര്‍ ഭക്ഷണം കഴിക്കു മാത്രമല്ല ചെയ്യുന്നത്. അവര്‍ ജീവിതത്തെ കുറിച്ച് സംസാരിക്കുകയും ഒന്നിച്ച് തമാശ പറഞ്ഞ് ചിരിക്കുകയും ജോലിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. യാതൊരുവിധ സമ്മര്‍ദ്ദങ്ങളുമില്ലാത്ത ഈ സമയം 1ര്‍ക്കിടയില്‍ പരസ്പര വിശ്വാസവും ബന്ധവും വളര്‍ത്താന്‍ സഹായിക്കുന്നു. ഓഫീസ് പുറത്തെ ഈ സൗഹൃദം ജോലിസ്ഥലത്തെ ടീം വര്‍ക്കിനെ കൂടുതല്‍ സുഗമമാക്കുമെന്നും ജോണ്‍ കുറിച്ചു.
മാത്രമല്ല പ്രതിദിനം പലതരം വിഭവങ്ങളും പഴവര്‍ഗങ്ങളും അടങ്ങുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ജീവനക്കാര്‍ക്കായി നല്‍കുന്നത്. ഇതിനായി മാത്രം മാസത്തില്‍ ഏകദേശം എട്ട് ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. ഈ ശീലം കമ്പനിക്ക് വലിയ നേട്ടങ്ങളാണ് ചഋണ കാക്കിക്കൊടുത്തത്. വെറും 30 നക്കാരെ വെച്ച് പ്രതിവര്‍ഷം 30 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 250 കോടി രൂപ) വരുമാനം നേടാന്‍ കമ്പനിക്ക് സാധിച്ചുവെന്നും ജോണ്‍ വെളിപ്പെടുത്തി.






