ഒരു കാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിന്ന താരമാണ് അസിൻ തോട്ടുങ്കൽ. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ടില്‍ 2011 ല്‍ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ താരമാണ് അസിൻ.
പിന്നീട് തമിഴിലും തെലുങ്കിലും ബോളിവുഡില്‍ വരെ സൂപ്പർഹിറ്റ് സിനിമകളിലെ നായികയായി അസിൻ മാറി. ഗജിനി, റെഡി, ഹൗസ്ഫുള് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ 14 വർഷത്തോളം തെന്നിന്ത്യൻ-ബോളിവുഡ് സിനിമകളിലൂടെ അസിൻ താരറാണി. കരിയറിൽ തിളങ്ങി നിന്ന സമയത്താണ് മൈക്രോമാക്സ് സഹസ്ഥാപകനായിരുന്ന രാഹുല്‍ ശർമ്മയെയാണ് അസിൻ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം ലെെം ലെെറ്റില്‍ നിന്നും പൂർണമായും മാറി നില്‍ക്കുകയാണ് അസിൻ.
കുടുംബ ജീവിതത്തിനാണ് മുൻ താരറാണി ഇന്ന് പ്രാധാന്യം നല്‍കുന്നത്.
ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തില്‍ രാഹുല്‍ ശർമ പങ്കുവെച്ച പോസ്റ്റാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സന്തോഷം നിറഞ്ഞ പത്ത് വർഷങ്ങള്‍ ആണെന്നും തന്റെ ജീവിതത്തില്‍ പ്രാധാന്യമുള്ള എല്ലാത്തിന്റെയും അവിശ്വസനീയമായ സഹസ്ഥാപകയാണ് അസിനെന്നും രാഹുൽ കുറിക്കുന്നു.
‘‘എന്റെ പ്രിയപ്പെട്ടവളേ, പത്താം വാർഷികാശംസകള്‍. നമ്മുടെ വീടും എന്റെ ഹൃദയവും ഒരു ഉയർന്ന വളർച്ചയുള്ള സ്റ്റാർട്ട് അപ്പ് പോലെ നീ നയിക്കട്ടെ. ഞാൻ എല്ലാ ദിവസവും നിന്റെ ജീവിതത്തിലെ സെറ്റില്‍ ഉണ്ടാകും. നമുക്കൊരുമിച്ച് അത്ഭുതകരമായ ഭാവി ഒരുക്കാം...’’ എന്നാണ് രാഹുല്‍ എക്സില്‍ കുറിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിനു മുമ്പ് വിവാഹവേഷത്തിലുള്ള അസിന്റെ ക്യൂട്ട് ചിത്രവും ഇപ്പോള്‍ രണ്ടാളും ഒരുമിച്ചുള്ള ഔട്ടിംഗ് ചിത്രവും പങ്കിട്ടാണ് രാഹുലിന്റെ ട്വീറ്റ്.

രാഹുലിന്റെ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും അസിന്റെ ഫോട്ടോകളെല്ലാം പഴയ ഫോട്ടോകളാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. എന്തുകൊണ്ട് അസിൻ ഇപ്പോഴത്തെ ഫോട്ടോ പങ്കുവെക്കുന്നില്ലെന്ന ചോദ്യം വരുന്നുണ്ട്. വർഷങ്ങളായി അസിൻ തന്റെ ഫോട്ടോ പങ്കുവെക്കാറില്ല. പാപ്പരാസികളൊന്നും അസിനെ കാണാറുമില്ല. എങ്ങനെ അസിന് ഇവരില്‍ നിന്നെല്ലാം മുഖം മറയ്ക്കാൻ പറ്റുന്നു എന്ന ചോദ്യവുമുണ്ട്.
ഇന്നത്തെ അസിൻ കാഴ്ചയില്‍ എങ്ങനെയാണെന്ന് ആരാധകർ കാണാനാഗ്രഹിക്കുന്നു എന്ന കമന്റുകളും പലരും കുറിക്കുന്നു.

Comments