ഒടുവില്‍ ബോളിവുഡിലെ ആരേയും കണ്ടെത്താഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഫരീദാജലാലിനെയും കൊലപ്പെടുത്തി. ദില്‍വാലേ ദുല്‍ഹാനിയാ ലേ ജായേംഗേ, കുച്ച് കുച്ച് ഹോത്താ ഹൈ തുടങ്ങി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച മെഗാഹിറ്റുകളില്‍ ഷാരൂഖിനും കാജലിനുമൊപ്പം ഒരു വലിയ പങ്കാളിത്തം അവകാശപ്പെടാന്‍ കഴിയുന്ന ഫരീദാജലാലിനായിരുന്നു അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ മരിക്കാന്‍ നിയോഗമുണ്ടായത്. എന്നാല്‍ തന്റെ എതിരാളികളെ നിഷ്പ്രഭമാക്കി അവര്‍ തന്നെ ആരാധകര്‍ക്ക് മുന്നിലേക്ക് സാമൂഹ്യമാധ്യമം വഴി എത്തി.
ഫെബ്രുവരി 19 ന് ഞായറാഴ്ചയായിരുന്നു ഫരീദാജലാലിന്റെ മരണവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തൊട്ടു പിന്നാലെ അവര്‍ രംഗത്ത് വരികയും ഡിഎന്‍എയ്ക്ക് നല്കിയ അഭിമുഖത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. താന്‍ ജീവശ്വാസത്തോടെ തന്നെയിരിക്കുന്നു. എവിടെ നിന്നാണ് ഇത്തരം കള്ളക്കഥകള്‍ വരുന്നതെന്ന് അറിയില്ല. തുടക്കത്തില്‍ വാര്‍ത്ത ചിരിച്ചു തള്ളിയെങ്കിലും 30 മിനിറ്റ് തന്റെ ഫോണിന് വിശ്രമമില്ലായിരുന്നെന്നും എല്ലാവര്ക്കും അറിയേണ്ടത് ഒരേ ചോദ്യത്തിന് ഉത്തരമായിരുന്നെന്നും താരം പറയുന്നു.
ഒടുവില്‍ ഇത് അരോചകമായി മാറുകയായിരുന്നു. എന്തിനാണ് ആള്ക്കാര് ഈ രീതിയില്‍ പ്രചരണം നടത്തുന്നതെന്ന് അറിയില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ജീവനോടെയുണ്ട്. മരണവാര്‍ത്ത വ്യാജം, ഇത്തരം തെറ്റായതും വ്യാജമായതുമായ വാര്‍ത്ത പ്രചരിപ്പിക്കരുത്. പിന്നീട് താരം ട്വീറ്റിലൂടെയും വ്യക്തമാക്കി. പുതിയതായി ഇറങ്ങാനിരിക്കുന്ന സര്ഗോഷിയാന് എന്ന ചിത്രത്തില്‍ കശ്മീരി സ്ത്രീയെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫരീദാജലാല്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റായ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേയിലേത് ഉള്‍പ്പെടെ അനേകം സിനിമകളില്‍ ഫരീദയ്ക്ക് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

Comments