ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ‘അപ്പാനി രവി’യായി തകർത്തഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ശരത് കുമാർ. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് അപ്പാനി ശരത് യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയും അപ്പാനി ശരത് പ്രേക്ഷകരുടെ മനസ്സിലിടം നേടിയിട്ടുണ്ട്.
ഈ അടുത്താണ് മൂന്നാമത്തെ കൺമണിയെ ജീവിതത്തിലേക്ക് അപ്പാനി ശരത് വരവേറ്റത്. കുഞ്ഞിന്റെ കുഞ്ഞുവിരലുകളുടെ ചിത്രം പങ്കുവച്ചാണ് വീണ്ടും ഒരു ആൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷ വാർത്ത സോഷ്യൽമീഡിയ വഴി ശരത് ആരാധകരെ അറിയിച്ചത്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര് ശരത്തിന് ആശംസകള്‍ പങ്കിട്ടു.
ഇപ്പോഴിതാ മകന്റെ ജനനത്തിന്റെ വീഡിയോ ഹൃദ്യമായ കുറിപ്പിനൊപ്പം പങ്കിട്ടിരിക്കുകയാണ് അപ്പാനി ശരത്. ഭാര്യ രേഷ്മയ്ക്ക് കരുത്തേകാനായി ശരത്തും ലേബർ റൂമിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മുതൽ രേഷ്മയുടെ എല്ലാ കാര്യങ്ങളും നോക്കി ചെയ്തിരുന്നതും ശുശ്രൂഷിച്ചിരുന്നതും ശരത്തായിരുന്നു. ലേബർ റൂമിൽ വേദനകൊണ്ട് പുളയുന്ന രേഷ്മയെ ശരത്ത് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
‘‘ജീവിതയാത്രയിലെ ഓരോ കയറ്റിറക്കങ്ങളിലും നിഴലുപോലെ നീ കൂടെയുണ്ടായിരുന്നു. വെറുമൊരു ഭാര്യയായല്ല, എന്റെ കരുത്തായി, തളരുമ്പോൾ താങ്ങായി... നമ്മൾ നാലുപേരും ഏറെ പ്രാർത്ഥനകളോടെ കാത്തിരുന്ന ആ കൊച്ചു വിസ്മയം ഇന്ന് നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുന്നു.
അവൻ ജനിച്ച ആ നിമിഷത്തിന് സാക്ഷിയാകാൻ എനിക്ക് കഴിഞ്ഞു. പ്രസവമുറിയിലെ നിശബ്ദതയിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ, അതിൽ നമ്മൾ പിന്നിട്ട കഷ്ടപ്പാടുകളുടെയും കാത്തുസൂക്ഷിച്ച വിശ്വാസത്തിന്റെയും കഥകളുണ്ടായിരുന്നു...
എത്ര വലിയ പ്രതിസന്ധികളിലും മുന്നോട്ട് നടക്കാൻ ഈ കുഞ്ഞുജീവൻ എനിക്ക് പുതിയ ധൈര്യം നൽകുന്നുണ്ട്.
ഈ യാത്ര ഇത്ര സുന്ദരവും സുരക്ഷിതവുമാക്കിയ ഡോ. സോണിയയോടും സൺറൈസ് ഹോസ്പിറ്റൽ ടീമിനോടും ഉള്ള നന്ദി വാക്കുകൾകൊണ്ട് രേഖപ്പെടുത്താനാവുന്നതല്ല..
ഇന്ന് ഞാൻ മൂന്ന് മക്കളുടെ അച്ഛനാണ്... ഉത്തരവാദിത്തങ്ങൾ കൂടിയിരിക്കുന്നു. എങ്കിലും അവർക്ക് വേണ്ടി ഒരു പാറപോലെ ഉറച്ചുനിൽക്കാൻ ദൈവം എനിക്ക് കരുത്ത് നൽകട്ടെ എന്നാണെന്റെ പ്രാർത്ഥന...’’ എന്നാണ് കുഞ്ഞ് ജനിക്കുന്നതിന്റെ ചില നിമിഷങ്ങള്‍ പങ്കിട്ട് അപ്പാനി ശരത് കുറിച്ചിരിക്കുന്നത്. ഭാര്യ അനുഭവിക്കുന്ന വേദന നേരിട്ട് കണ്ടതോടെ ശരത്തും നിയന്ത്രണം വിട്ട് കരയുന്നതും വീഡിയോയിലുണ്ട്. അമ്മ രേഷ്മ കാണും മുമ്പ് ആദ്യം കുഞ്ഞിന്റെ മുഖം കണ്ടതും ശരത്താണ്. ലേബർ റൂമിൽ നിന്നും പുറത്തേക്ക് വന്ന ശരത്ത് കുഞ്ഞുമായി നേരെ പോയത് തന്റെ മൂത്ത മക്കളുടെ
അടുത്തേക്കാണ്. ശരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സ്നേഹം നിറഞ്ഞ കമന്റുകള്‍ കുറിക്കുന്നത്.

Comments