More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

കാറിന്റെ ഫ്രണ്ട്സീറ്റല്‍ തോക്ക് ചൂണ്ടി മമ്മൂട്ടി; മൂണ്‍റൂഫ് ഓപ്പണിംഗില്‍ തോക്കുമായി മോഹന്‍ലാല്‍; ഇവരുടെ സാരഥിയായി കുഞ്ചാക്കോ ബോബന്‍; ‘പേട്രിയറ്റ്’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ തരംഗം

Authored by Web Desk | Last updated: 27 Feb 2026, 1:46 PM | 4 min read

Print
Patriot second look poster trending on social media
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയെന്നു പറയു​മ്പോള്‍ തന്നെ ആരാധകര്‍ക്കത് വലിയ ആവേശമാണ്. അക്കൂട്ടത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും കൂടിയെത്തുന്നു എന്നറിഞ്ഞതോടെ ‘പേട്രിയറ്റ്’ എന്ന മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം പ്രേക്ഷകരുടെ ഹൈപ്പ് ഇരട്ടിയാക്കി. സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലും ഒരുക്കിയിരിക്കുന്ന ഈ മഹേഷ് നാരായണ്‍ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ഈ സിനിമയുടെ സെക്കന്റ് പോസ്റ്റര്‍ പങ്കിടുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. ബോക്സ് ഓഫീസിൽ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ചാക്കോ ബോബനുമുണ്ട്. ചീറിപ്പായുന്ന കാറിന്റെ മൂണ്‍റൂഫ് ഓപ്പണിംഗില്‍ തോക്ക് ചൂണ്ടി മോഹന്‍ലാലും ഫ്രണ്ട് സീറ്റില്‍ ഡോര്‍ തുറന്ന് തോക്ക് ചൂണ്ടിയിരിക്കുന്ന മമ്മൂട്ടിയെയും പോസ്റ്ററില്‍ കാണാം. ഒപ്പം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ സാരഥിയായി ഗൗരവഭാവത്തിലിരിക്കുന്ന കുഞ്ചാക്കോ ബോബനുമുണ്ട്. ആക്ഷന്‍ മോഡില്‍ പ്രേക്ഷകരുടെ ഹൈപ്പ് കൂട്ടുന്ന ഈ പോസ്റ്റര്‍ നിമിഷവേഗത്തിലാണ് തരംഗമായി മാറിയിരിക്കുന്നത്.

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും സിനിമയുടെ വമ്പന്‍ താരനിരയിലുണ്ട്. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.





View this post on Instagram

A post shared by Mohanlal (@mohanlal)







മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലൊരുക്കിയ ചിത്രം മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും നേടി.

ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുങ്ങുന്നതെന്ന് ടൈറ്റിൽ ടീസർ, പോസ്റ്ററുകൾ, ബിടിഎസ് വീഡിയോ എന്നിവയിലൂടെ പ്രേക്ഷകര്‍ക്ക് മനസ്സിലായിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണെന്ന് ടൈറ്റില്‍ ടീസറും സെക്കൻഡ് ലുക്ക് പോസ്റ്ററും നൽകുന്ന സൂചന.

ചിത്രത്തിന്റെ ഡബ്ബിങ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നേരത്തെ മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഡബ്ബിങ് പൂർത്തിയാക്കിയ വിവരം, ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള അവരുടെ ഡബ്ബിങ് ദൃശ്യങ്ങൾ പുറത്തു വിട്ടു കൊണ്ട് പ്രേക്ഷകരുമായി പങ്കു വെച്ചിരുന്നു.

Tags

  • mohanlal
  • mammootty
  • kunchakko boban
  • patriot second look poster

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mouni Roy in 79th Cannes Film Festival (Image Source: Instagram)

ഫ്ലോര്‍ ലെംഗ്ത് സ്ട്രാപ്പ്ലെസ്സ് ക്രിസ്റ്റല്‍ ഗൗണിനൊപ്പം വജ്രാഭരണങ്ങളും ധരിച്ച് കാനില്‍ തിളങ്ങി മൗനി റോയ്; താരത്തിന്റെ പ്രൊഫഷണലിസത്തിന് കൈയടി നൽകി ആരാധകര്‍

Actress meena's humble request to fans of drishyam 3 movie (Image Source: Instagram)

‘ദൃശ്യം 3 യുടെ സ്‌പോയിലറുകൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക; ചിലത് തിയേറ്ററുകളിൽ നേരിട്ട് ആസ്വദിക്കുന്നതാണ് നല്ലത്...’ ആരാധകരോട് അഭ്യര്‍ത്ഥിച്ച് മീന

Basil Joseph about his deep bonding with Vineeth Sreenivasan (Image Source: Instagram)

‘പ്രാര്‍ത്ഥിച്ചിട്ട് പോകാം, നീ വലിയ സിനിമ ചെയ്യാന്‍ പോവുകയല്ലേ’; വിനീതേട്ടന്റെ ആ കരുതല്‍ എനിക്ക് മറക്കാനാവാത്ത മൊമന്റായി...’ ബേസില്‍ ജോസഫ്

‘എട്ട് മണിക്കൂറിൽ കൂടുതൽ ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത നിരവധി നടന്മാരുണ്ട്’; ദീപിക പദുകോണിന് പിന്തുണയുമായി ജ്യോതികയും സൊനാക്ഷിയും

‘എട്ട് മണിക്കൂറിൽ കൂടുതൽ ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത നിരവധി നടന്മാരുണ്ട്’; ദീപിക പദുകോണിന് പിന്തുണയുമായി ജ്യോതികയും സൊനാക്ഷിയും

Kiara Advani shares adorable in-flight glimpse of daughter Saraayah (Image Source: Instagram)

വിമാനത്തിന്റെ വിന്‍ഡോ സീറ്റിനരികെ ഒരു കുഞ്ഞിളം കൈ, ഒപ്പമൊരു ക്യൂട്ട് കളിപ്പാട്ടവും; വെക്കേഷന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ മകള്‍ സാരായയുടെ ചിത്രം പങ്കിട്ട് കിയാര അദ്വാനി

photo-www.instagram.com/shaji_kailas_

ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവം; മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്