വിവാഹം കഴിഞ്ഞതിന് പിന്നാലെ തെലങ്കാനയിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട. വിജയ് യും ഭാര്യയും നടിയുമായ രശ്മിക മന്ദാനയും കുടുംബത്തോടൊപ്പം തിങ്കളാഴ്ച തെലങ്കാനയിലെ തുംമനേപേട്ടയിലുളള തന്റെ നാട് സന്ദര്‍ശിച്ചിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനവും സത്യനാരായണവ്രത പൂജയുമടങ്ങുന്ന ചടങ്ങുകള്‍ക്ക് ശേഷം ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് വിജയ് സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുളള 44 സര്‍ക്കാര്‍ സ്കൂളുകളിലെ 9,10 ക്ലാസുകളില്‍ പഠക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് വിജയ് തന്റെ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ സ്കോളര്‍ഷിപ്പ് നല്‍കുക. സാമ്പത്തിക ഭാരമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം തുടരാന്‍ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
വിജയ് ഈ പ്രഖ്യാപനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. പ്രഖ്യാപനം കേട്ടയുടന്‍ സദസ്സിനൊപ്പം രശ്മികയും വിജയിയുടെ അമ്മയുമെല്ലാം കൈയ്യടിക്കുന്നത് വീഡിയോയില്‍ കാണാം. നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകര്‍ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. ഇനി മുതല്‍ തന്റെ ഗ്രാമത്തില്‍ പതിവായി എത്തുമെന്നും വിജയ് നാട്ടുകാര്‍ക്ക് വാക്ക് നല്കി.

പ്രഖ്യാപനത്തിന്റെ വീഡിയോകള്‍ പ്രചരിച്ചതോടെ നിരവധിപ്പേര്‍ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. യഥാര്‍ഥ അര്‍ത്ഥത്തിലുളള ഹീറോ എന്നാണ് ആരാധകര്‍ വിജയ് യെ വിശേഷിപ്പിച്ചത്.
ഫെബ്രുവരി 26 ന് ഉദയ്പൂരിലെ പരമ്പരാഗത ദക്ഷിണേന്ത്യന്‍ ശൈലിയിലുളള വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് യും രശ്മികയും വിവാഹിതരായത്. മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സിനിമാ സുഹൃത്തുകള്‍ക്കായി വിരുന്ന് നടത്താന്‍ തയാറെടുക്കുകയാണ് ദമ്പതികള്‍.
അതേസമയം രണബലി എന്ന വരാനിരിക്കുന്ന ചിത്രത്തില്‍ വിജയ് യും രശ്മികയും വീണ്ടും ഒരുമിച്ച് സ്ക്രീനില്‍ എത്തും. 2018 ലെ ഗീതാ ഗോവിന്ദം , 2019 ലെ ഡിയര്‍ കോമ്രേഡ് എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായ രണബലി സെപറ്റംബര്‍ 11 ന് തിയറ്ററുകളിലെത്തും.

Comments