കൊച്ചി: നടിയ്ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ ദിലീപിനെ പ്രതിസാഥനത്ത് നിര്‍ത്താന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഒരാളെ വേട്ടയാടാനുള്ള നീക്കത്തെ ചെറുക്കുമെന്നും ദിലീപിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഫിലിം ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമമേഖലയില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ഇനി ഉണ്ടാകില്ലെന്നും ഡ്രൈവര്‍ സ്ഥാനത്തേയ്ക്കടക്കമുള്ള നിയമനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. അതേസമയം നയന്‍താരയുടെ ഡ്രൈവര്‍ അത് അവരുടെ സ്വകാര്യകാര്യമാണെന്നും പേഴ്സണല്‍ ഡ്രൈവറെ മാറ്റാനോ അതിന് ആവശ്യപ്പെടാനോ തങ്ങള്‍ക്ക് അധികാരം ഇല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നിര്‍മാതാക്കള്‍ പറഞ്ഞു.

Comments